LiveTV

Live

National

സീ ന്യൂസിലെ കോവിഡ്: സുധീർ ചൗധരി ജീവനക്കാരോട് തട്ടിക്കയറി, സ്റ്റുഡിയോയിൽ 66 പേർക്ക് കോവിഡ്?

സീ ന്യൂസിൽ 66 പേർക്ക് കോവിഡ് പോസിറ്റീവായതായി മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ

സീ ന്യൂസിലെ കോവിഡ്: സുധീർ ചൗധരി ജീവനക്കാരോട് തട്ടിക്കയറി, സ്റ്റുഡിയോയിൽ 66 പേർക്ക് കോവിഡ്?

ഇംഗ്ലീഷ് വാർത്താചാനലായ സീ ന്യൂസിലെ ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് ആരോപണം. സ്വതന്ത്ര മാധ്യമമായ ന്യൂസ് ലോൺഡ്രിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിനിടെ, സീ ന്യൂസിൽ 66 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ മാധ്യമപ്രവർത്തക മിലൻ ശർമ ട്വീറ്റ് ചെയ്തു.

മെയ് 18-ന് ജി.ബി നഗർ അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് സീ ന്യൂസിന്റെ ഓഫീസ് കോവിഡ് കേന്ദ്രമായിക്കഴിഞ്ഞ വിവരം പുറംലോകമറിയുന്നത്. മെയ് 15-ന് ഇവിടെയുള്ള ഒരു ജീവനക്കാരന്റെ ടെസ്റ്റ് പോസിറ്റീവായിരുന്നു. ഇയാളുമായി ബന്ധം പുലർത്തിയ 51 പേരെ ടെസ്റ്റ് ചെയ്തതിനെ തുടർന്നാണ് 28 പേർക്ക് രോഗബോധയുള്ളതായി കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ച് സീ ന്യൂസും എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിയും പ്രസ്താവന പുറത്തിറക്കി.

സ്ഥാപനത്തിൽ കോവിഡ് വ്യാപനം സ്ഥിരീകരിച്ചിട്ടും ജീവനക്കാർക്ക് അവധി നൽകാനോ ആവശ്യമായ കരുതൽനടപടികൾ സ്വീകരിക്കാനോ സുധീർ ചൗധരി തയ്യാറായില്ലെന്നാണ് ജീവനക്കാരെ ഉദ്ധരിച്ച് ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ കേസ് പോസിറ്റീവായ മാർച്ച് 15-നു ശേഷം, ചാനൽ പ്രവർത്തനം തുടരുമെന്നും മുൻകരുതൽ സ്വീകരിക്കുമെന്നും പൊതുഇടങ്ങളിൽ വ്യക്തമാക്കിയ ചൗധരി ജീവനക്കാരോട് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്.

'ആരുടെയെങ്കിലും പനിയെയോ ചുമയെയോ പറ്റി നാളെ മുതൽ ഞാനിവിടെ കേൾക്കാൻ പാടില്ല. ഒരുകാര്യം ഓർത്തോളൂ: നിങ്ങളെല്ലാവരുടെയും പനി മാറും. പക്ഷേ, പരാതി പറയുന്നവരുടെ കാര്യം അങ്ങനെയാരിക്കില്ല'
സുധീർ ചൗധരി ജീവനക്കാരോട്; കടപ്പാട്: ന്യൂസ് ലോൺഡ്രി

'ആരുടെയെങ്കിലും പനിയെയോ ചുമയെയോ പറ്റി നാളെ മുതൽ ഞാനിവിടെ കേൾക്കാൻ പാടില്ല. ഒരുകാര്യം ഓർത്തോളൂ: നിങ്ങളെല്ലാവരുടെയും പനി മാറും. പക്ഷേ, പരാതി പറയുന്നവരുടെ കാര്യം അങ്ങനെയാരിക്കില്ല' - എന്ന് ചൗധരി പറഞ്ഞതായി ജീവനക്കാരെ ഉദ്ധരിച്ച് ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്യുന്നു. ഈ വാക്കുകൾ തങ്ങളെ ഭയപ്പെടുത്തിയതായി ജീവനക്കാർ പറയുന്നു. 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ച മാർച്ച് 18-നു ശേഷവും ചാനൽ പ്രവർത്തനം മുടങ്ങരുതെന്ന വാശി മാത്രമാണ് ചൗധരിക്ക് ഉണ്ടായിരുന്നതെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

സീ ന്യൂസിലെ കോവിഡ്: സുധീർ ചൗധരി ജീവനക്കാരോട് തട്ടിക്കയറി, സ്റ്റുഡിയോയിൽ 66 പേർക്ക് കോവിഡ്?

കോവിഡ് പരിശോധനയിൽ പോസിറ്റീവായ 28 പേർ ചികിത്സ തേടുന്നതിനിടെയാണ് നോയ്ഡ ഓഫീസിലെ 38 പേർക്കുകൂടി കോവിഡ് പോസ്റ്റീവായെന്ന് ഇന്ത്യാ ടുഡേ മാധ്യമപ്രവർത്തക വെളിപ്പെടുത്തിയിരിക്കുന്നത്. "ന്യൂസിൽ മൊത്തം 66 പേർക്ക് കോവിഡ് പോസിറ്റീവായി. ഇത് ഇപ്പോൾ ഒരു ആൾക്കൂട്ടമായിരിക്കുന്നു" എന്നാണ് ഇന്ത്യാടുഡേ ഗ്രൂപ്പിലെ റിപ്പോര്‍ട്ടറായ മിലന്‍ ശര്‍മ ട്വീറ്റ് ചെയ്തിരിക്കുന്നത്. സുധീർ ചൗധരി എഡിറ്ററായ വിയോൻ ചാനലിൽ മുമ്പ് മാധ്യമപ്രവർത്തകയായിരുന്നു മിലൻ ശർമ.