LiveTV

Live

National

നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ 72 മരണം

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു

നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ 72 മരണം

ഉംപുൻ ചുഴലിക്കാറ്റിനെത്തുട൪ന്ന് കൊൽക്കത്തയിൽ മാത്രം 17 പേരാണ് മരിച്ചത്. ചുഴലിക്കാറ്റ് ഇന്ത്യ വിട്ടെങ്കിലും മരണ നിരക്കും നാശനഷ്ടങ്ങളും ഇനിയും ഉയ൪ന്നേക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു.

ചുഴലിക്കാറ്റിനെത്തുട൪ന്ന് പലയിടങ്ങളിലും കനത്ത നാശനഷ്ടമാണുണ്ടായത്. വൈദ്യുതി ബന്ധം പലയിടുത്തും താറുമാറായി. കൊൽക്കത്ത വിമാനത്താവളം പൂ൪ണമായും വെള്ളത്തിനടിയിലായി. അടുത്ത രണ്ട് ദിവസം കനത്ത മഴയും കാറ്റും തുടരും. പുനരുദ്ധാരണ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ പ്രതിനിധി സംഘം പശ്ചിമ ബംഗാളും ഒഷീഷയും സന്ദർശിക്കും. കോവിഡിനേക്കാൾ വലിയ നാശനഷ്ടമാണ് ഉംപുൻ ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി നേരിട്ട് സന്ദ൪ശിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജി ആവിശ്യപ്പെട്ടു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് നേരത്തെ പ്രവചിക്കാനായതിനാലാണ് നാശനഷ്ടം പിടിച്ചുനി൪ത്താനായതെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. നാശനഷ്ടങ്ങൾ കണക്കാക്കി വരികയാണ്. ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും സ്ഥിതി സാധാരണ നിലയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.