ഉംപുൻ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ ചൂട് വര്‍ദ്ധിക്കുന്നു
ഉംപുൻ ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും തെക്കന്‍ ജില്ലകളിലും കാര്യമായ മഴ ലഭിച്ചിരുന്നു

ഉംപുൻ ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ, തമിഴ്നാട്ടില്‍ ചൂട് വര്‍ധിക്കുകയാണ്. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 40 മുതല്‍ 42 ഡിഗ്രി വരെയാണ് താപനില. ഇത് ഒരാഴ്ചക്കാലം കൂടി തുടരും. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് തുടങ്ങിയ കാലാവസ്ഥാ പഠന കേന്ദ്രങ്ങളിലെ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്. ചൂട് കാറ്റ് അടിക്കുന്നതാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമെന്നാണ് നിരീക്ഷണം. ഉംപുൻ ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും തെക്കന്‍ ജില്ലകളിലും കാര്യമായ മഴ ലഭിച്ചിരുന്നു. എന്നാല്‍, കാറ്റ് തീരം തൊട്ടതോടെ വലിയ മാറ്റമാണ് കാലാവസ്ഥയില്‍ ഉണ്ടായത്.