LiveTV

Live

National

ആ​സി​ഫ് ഇ​ഖ്ബാ​ല്‍ ത​ന്‍​ഹ​യെ യു.എ.പി.എ ചുമത്തി അ​റ​സ്റ്റ് ചെ​യ്​തു

ഡോ. ഉമർ ഖാലിദ്, മീരാൻ ഹൈദർ, സഫൂറ സർഗാർ, ശഫാഉര്‍റഹ്മാൻ എന്നിവർക്കെതിരെ ഡൽഹി കലാപത്തിന് നേതൃത്വം നൽകി എന്ന് ആരോപിച്ച് നേരത്തെ യു.എ.പി.എ ചുമത്തിയിരിന്നു

ആ​സി​ഫ് ഇ​ഖ്ബാ​ല്‍ ത​ന്‍​ഹ​യെ യു.എ.പി.എ ചുമത്തി അ​റ​സ്റ്റ് ചെ​യ്​തു

ഡല്‍ഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജാ​മി​യ മി​ല്ലി​യ ഇ​സ്‌​ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഒരു വിദ്യാർഥി നേതാവിനെ കൂടി ഡ​ല്‍​ഹി പോ​ലീ​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ അ​റ​സ്റ്റ് ചെ​യ്തു. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബി​എ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ ആ​സി​ഫ് ഇ​ഖ്ബാ​ല്‍ ത​ന്‍​ഹ​യെ​യാ​ണ് യു.എ.പി.എ ചുമത്തിയ എഫ്ഐആറിൽ അ​റ​സ്റ്റ് ചെ​യ്​ത​ത്. ഇ​ഖ്ബാ​ലി​നെ കൂ​ടാ​തെ ശാ​ദാ​ബ് എ​ന്ന​യാ​ളെ​യും പോ​ലീ​സ് പിടികൂടി.

ഡിസംബറ് 15ലെ ജാമിഅയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിൽ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയാണ് ഡൽഹി കലാപം അന്വേഷിക്കുന്ന സ്പെഷൽ സെൽ കലാപക്കസിലും ആസിഫ് ഇഖ്ബാൽ ത​ന്‍​ഹയെ പ്രതിചേ൪ത്തത്. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയ ഇതേ എഫ്ഐആറിൽ ജാമിഅ വിദ്യാ൪ഥികളായ സഫൂറ സ൪ഗാ൪, മീരാൻ ഹൈദ൪, ജാമിഅ അലുംനി പ്രസിഡന്റ് ശഫാഉ൪റഹ്മാൻ എന്നിവരെയും സ്പെഷൽ സെൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്പെഷൽ സെല്ലിന്റെ ആവശ്യപ്രകാരം ആസിഫിനെ പത്ത് ദിവസത്തേക്കാണ് പാട്യാല ഹൗസ് കോടതി ചോദ്യം ചെയ്യാനായി കസ്റ്റഡിൽ വിട്ടത്.

ജെ.എൻ.യുവിലെ മുൻ വിദ്യാർഥി നേതാവ് ഡോ. ഉമർ ഖാലിദിന്റെ പേരും എഫ്ഐആറിലുണ്ട്. ജാമിഅ വിദ്യാ൪ഥികളുടെയും അലുംനി പ്രസിഡന്റിന്റെയും അ​റ​സ്റ്റി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മനുഷ്യാവകാശ സംഘടനകളും വിദ്യാര്‍ഥികളും രം​ഗ​ത്തെ​ത്തി​.