LiveTV

Live

National

നടുറോഡില്‍ ചത്ത നായയെ ഭക്ഷണമാക്കുന്ന മനുഷ്യന്‍; ദൃശ്യങ്ങള്‍ ഡല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ നിന്ന്

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദുരിതവും പേറി കുടിയേറ്റ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

നടുറോഡില്‍ ചത്ത നായയെ ഭക്ഷണമാക്കുന്ന മനുഷ്യന്‍; ദൃശ്യങ്ങള്‍ ഡല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ നിന്ന്

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദുരിതവും പേറി കുടിയേറ്റ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കരളലിയിപ്പിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്ക്. ഇതിനിടെ സുമനസുകള്‍ സഹായഹസ്തം നീട്ടുന്നുണ്ടെങ്കിലും എല്ലാവരിലും എത്തുന്നുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഡല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ നിന്നുള്ളൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരാള്‍ നടുറോഡിലിരുന്ന് ചത്ത നായയെ ഭക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദി റേഷണല്‍ ഡെയ്‌ലിയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവെച്ചത്. ഡല്‍ഹിയിലേക്ക് കാറില്‍ യാത്രപോകുന്നൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ തന്റെ വാഹനം നിര്‍ത്തി, കഴിക്കാനൊന്നുമില്ലേ എന്ന് ചോദിക്കുന്നത് കേള്‍ക്കാം. തുടര്‍ന്ന് ഭക്ഷണം നല്‍കുന്നതും വീഡിയോയിലുണ്ട്.