LiveTV

Live

National

ലോക്ക്ഡൗണിൽ പിതാവുമായി 1200 കി.മീ സൈക്കിൾ ചവിട്ടിയ ജ്യോതികുമാരിക്ക് സൈക്ലിങ് ഫെഡറേഷന്റെ ട്രയൽസിന് ക്ഷണം

അക്കാദമിയിലെ കമ്പ്യൂട്ടറൈസ്ഡ് സൈക്കിളിലാണ് ട്രയൽ നടത്തുക. എട്ട് മാനദണ്ഡങ്ങളിൽ വിജയിക്കാൻ കഴിഞ്ഞാൽ ട്രെയിനിയായി ജ്യോതികുമാരിയെ അക്കാദമിയിലെടുക്കും.

ലോക്ക്ഡൗണിൽ പിതാവുമായി 1200 കി.മീ സൈക്കിൾ ചവിട്ടിയ ജ്യോതികുമാരിക്ക് സൈക്ലിങ് ഫെഡറേഷന്റെ ട്രയൽസിന് ക്ഷണം

ഡൽഹിയിൽ കുടുങ്ങിയ പിതാവിനെ വീട്ടിലെത്തിക്കാൻ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പതിനഞ്ചുകാരിയെ ട്രയൽസിന് ക്ഷണിച്ച് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ. അസാധാരണമായ അധ്വാനത്തിലൂടെ സോഷ്യൽ മീഡിയയുടെ താരമായ ജ്യോതികുമാരി എന്ന എട്ടാം ക്ലാസുകാരിയെ ട്രയൽസിന് ക്ഷണിക്കുന്നതായും, പാസായാൽ ദേശീയ സൈക്ലിങ് അക്കാദമിയിൽ പ്രവേശം നൽകുമെന്നും ഫെഡറേഷൻ ചെയർമാൻ ഓംകാർ സിങ് പറഞ്ഞു. ദേശീയ കായിക അതോറിറ്റിക്ക് (സായ്) കീഴിലുള്ള അക്കാദമി, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സൈക്ലിങ് പരിശീലന കേന്ദ്രങ്ങളിലൊന്നാണ്.

'ഇന്ന് രാവിലെ ഞങ്ങൾ പെൺകുട്ടിയുമായി സംസാരിച്ചിരുന്നു. ലോക്ക്ഡൗൺ അവസാനിക്കുന്ന മുറയ്ക്ക് അടുത്തമാസം അവളെ ഡൽഹിയിലേക്ക് വിളിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രയുടെയും താമസത്തിന്റെയും മറ്റു കാര്യങ്ങളുടെയും എല്ലാ ചെലവുകളും ഞങ്ങൾ വഹിക്കും' - സിങ് പറഞ്ഞു.

'ഡൽഹിയിലേക്കു വരുമ്പോൾ വീട്ടിൽ നിന്ന് കൂടെ ആരെങ്കിലും വേണമെങ്കിൽ അവരെയും കൊണ്ടുവരാം. ട്രയൽസിനു വേണ്ടി പെൺകുട്ടിയെ എത്തിക്കുന്ന കാര്യം ബിഹാർ സ്‌റ്റേറ്റ് സൈക്ലിംഗ് ഫെഡറേഷനുമായി ചർച്ച ചെയ്യും.'

പിതാവിനെ പിന്നിലിരുത്തി 1200 കിലോമീറ്റർ സൈക്കിളോടിച്ച ജ്യോതികുമാരിയുടെ പ്രകടനം അസാധാരണമാണെന്നും ട്രയൽസിന് ആവശ്യമായ കരുത്തും ശാരീരികക്ഷമതയും അവൾക്കുണ്ടെന്നാണ് കരുതുന്നതെന്നും ഓംകാർ സിങ് പറഞ്ഞു. അക്കാദമിയിലെ കമ്പ്യൂട്ടറൈസ്ഡ് സൈക്കിളിലാണ് ട്രയൽ നടത്തുക. എട്ട് മാനദണ്ഡങ്ങളിൽ വിജയിക്കാൻ കഴിഞ്ഞാൽ ട്രെയിനിയായി ജ്യോതികുമാരിയെ അക്കാദമിയിലെടുക്കും. തുടർന്നുള്ള പരിശീലനവും പഠന, താമസ സൗകര്യങ്ങളും സൗജന്യമായിരിക്കും.

ലോക്ക് ഡൗണില്‍ കുടുങ്ങിയ  പിതാവിനെ വീട്ടിലെത്തിക്കാന്‍ 15 വയസ്സുകാരി സൈക്കിള്‍ ചവിട്ടിയത് 1200 കിലോമീറ്റര്‍
Also Read

ലോക്ക് ഡൗണില്‍ കുടുങ്ങിയ പിതാവിനെ വീട്ടിലെത്തിക്കാന്‍ 15 വയസ്സുകാരി സൈക്കിള്‍ ചവിട്ടിയത് 1200 കിലോമീറ്റര്‍