LiveTV

Live

National

രാജ്യത്ത് 24 മണിക്കൂറിനിടെ 132 കോവിഡ് മരണം

രാജ്യത്ത് കോവിഡ് കണ്ടെത്തുന്ന മൂന്നു പേരിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നാണ്

രാജ്യത്ത് 24 മണിക്കൂറിനിടെ 132 കോവിഡ് മരണം

രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 132 മരണം. തുടര്‍ച്ചയായി പ്രതിദിനം അയ്യായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 40,000 കടന്നു. മുംബൈയിൽ എ.എസ്.ഐ കോവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5609 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,12,356ഉം മരണസംഖ്യ 3435ഉം ആയി ഉയർന്നു. ചികിത്സയിൽ ഉള്ളവർ 63,624 പേരാണ്. എന്നാൽ രോഗം ഭേദമാകുന്നവർ 40 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലായം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ നാല് ദിവസമായി പ്രതിദിനം അയ്യായിരത്തിലധികം പേർക്കാണ് രോഗം ബാധിക്കുന്നത്. രോഗികളുടെ എണ്ണം 21,432. ഒരാഴ്ചകൊണ്ട് 30 ശതമാനത്തിലധികം വർധനവാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് കോവിഡ് കണ്ടെത്തുന്ന മൂന്നു പേരിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നാണ്. മരിക്കുന്നവരിൽ അഞ്ചിൽ രണ്ടുപേരും ഇവിടെ നിന്നു തന്നെ. മുംബൈയിൽ ഭിവ്സെൻ ഹരി ഭാനു പിൻഗിൾ എന്ന എ.എസ്.ഐ കോവിഡ് ബാധിച്ച് മരിച്ചു.

ഗുജറാത്തിൽ രോഗികളുടെ എണ്ണം 12,000 കവിഞ്ഞു. ഡൽഹിയിൽ രോഗികളുടെ എണ്ണം 11000 കടന്നു. പുതുതായി 571 പേർക്ക് കൂടിയാണ് ഇന്ന് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചു. യുപിയിൽ മുന്നൂറ്റിയറുപതും രാജസ്ഥാനിൽ നൂറ്റിമുപ്പത്തിയൊന്നും പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തു.