LiveTV

Live

National

ഇന്ത്യന്‍ ടിവി വാര്‍ത്ത അവതാരകരുടെ പാകിസ്താന്‍ അഭിനിവേശത്തെ കളിയാക്കുന്ന വീഡിയോ വൈറലാകുന്നു

പാകിസ്ഥാനുമായുള്ള ബന്ധം സ്ഥാപിച്ചാൽ മാത്രമേ കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ഈ ചാനലുകളിൽ കുറച്ച് ഇടം കണ്ടെത്തുകയുള്ളൂ.

ഇന്ത്യന്‍ ടിവി വാര്‍ത്ത അവതാരകരുടെ പാകിസ്താന്‍ അഭിനിവേശത്തെ കളിയാക്കുന്ന വീഡിയോ വൈറലാകുന്നു

ഊണിലും ഉറക്കത്തിലും വെറുതെയിരിക്കുമ്പോഴും വരെ ''പാകിസ്താന്‍, പാകിസ്താന്‍'' എന്ന് മന്ത്രിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ചില മാധ്യമങ്ങള്‍. ഈ അഭിനിവേശത്തെ കളിയാക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുകയാണ്. ഇന്ത്യന്‍ ടിവി വാര്‍ത്താ അവതാരകരുടെ പാകിസ്താന്‍ അഭിനിവേശത്തെ പൊളിച്ചടുക്കുന്നുണ്ട് ഈ വീഡിയോ.

ഉറങ്ങുമ്പോഴും പിന്നെ, എഴുന്നേറ്റ് ബ്രെഷ് ചെയ്യുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എല്ലാം പാകിസ്താന്‍, പാകിസ്താന്‍ എന്നുമാത്രമാണ് മാധ്യമപ്രവര്‍‌ത്തകരുടെ ചിന്ത.. ജനങ്ങളിലേക്ക് നല്‍കുന്നതും അത്തരം വാര്‍ത്തകള്‍ തന്നെ. കോവിഡ് 19 വാര്‍ത്തകളേക്കാളും മുന്‍ഗണന ഇത്തരം വാര്‍ത്തകള്‍ക്ക് കൊടുക്കുന്ന ചാനലുകളുമുണ്ട്. ലോക്ക്ഡൌണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പട്ടിണിയും കിലോമീറ്ററുകളോളമുള്ള നടത്തവും ഒന്നും അവര്‍ക്ക് വാര്‍ത്തയാകുന്നില്ല.

പാകിസ്ഥാനുമായുള്ള ബന്ധം സ്ഥാപിച്ചാൽ മാത്രമേ കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ഈ ചാനലുകളിൽ കുറച്ച് ഇടം കണ്ടെത്തുകയുള്ളൂ.

വീഡിയോ കാണാം: