LiveTV

Live

National

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് ആരോഗ്യമന്ത്രി

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,611 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച 140 പേര്‍ മരിച്ചു.

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,611 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച 140 പേര്‍ മരിച്ചു. ആഭ്യന്തര വിമാന സർവീസ് മേയ് 25ന് പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

രാജ്യത്ത് ഇതുവരെ 106750 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലയം വ്യക്തമാക്കുന്നു. 3,303 പേർക്ക് ഇത് വരെ ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. നിലവിൽ രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ ശതമാനം 39.62 ആയി ഉയർന്നെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ഇത് വരെ 42,298 പേർക്ക് രോഗം മാറി.

മെയ്‌ 25 മുതൽ ആഭ്യന്തര സർവീസിനൊരുങ്ങാൻ വിമാനത്താവളങ്ങ ൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകി. സാമൂഹിക അകലം പാലിച്ചാകും സർവീസ് നടത്തുക. യാത്രയ്ക്കുള്ള മാനദണ്ഡം വ്യോമയാന മന്ത്രാലയം പുറത്തിറക്കുമെന്നും മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. സംസ്ഥാനങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഡൽഹി രോഹിണി ജയിലിലെ ഉദ്യോഗസ്ഥനും ഏഴ് സി.ആർ.പി.എഫ് ജവാൻമാർക്കും കോവിഡ് സ്ഥിരീകരിച്ചു.