LiveTV

Live

National

മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേരളത്തിന്റെ നേട്ടം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി

ഇതേ കാലയളവില്‍ കേരളത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയതു. 70 ദിവസം പിന്നിട്ടിട്ടും കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല

മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേരളത്തിന്റെ നേട്ടം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി

കോവിഡ് വ്യാപനം തടയാന്‍ കഴിയാത്തതിന് മഹാരാഷ്ട്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി ബി.ജെ.പി. കേരളത്തെ മാതൃകയായി ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ വിമര്‍ശനം. വെള്ളിയാഴ്ച പ്രതിഷേധത്തിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുമുണ്ട്.

'മാര്‍ച്ച് ഒമ്പതിനാണ് മഹരാഷ്ട്രയില്‍ ആദ്യ കൊറോണവൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കാലയളവില്‍ കേരളത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയതു. 70 ദിവസം പിന്നിട്ടിട്ടും കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല. മരണമാണെങ്കില്‍ പത്തില്‍ താഴെയും. എന്നാല്‍ മഹാരാഷ്ട്രയില്‍ മരണം 1300 കടന്നു.' ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. ഇത് താക്കറെ സര്‍ക്കാരിന്റെ ഭരണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രര്‍ക്കും മറ്റും പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ 37,136 ഉം മരണം 1325 ഉം ആയി.