LiveTV

Live

National

യു.പിയിൽ 26 തൊഴിലാളികൾ കൊല്ലപ്പെട്ട അപകടം: കോൺഗ്രസ് സർക്കാറുകളെ പഴിചാരി യോഗി ആദിത്യനാഥ്

'ദൗർഭാഗ്യകരമായ സംഭവമുണ്ടായത് യു.പിയിലെ ഔറയ്യയിലാണ്. എന്നാൽ, ഒരു ട്രക്ക് രാജസ്ഥാനിൽ നിന്നും മറ്റൊന്ന് പഞ്ചാബിൽ നിന്നും വന്നവയാണെന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കണം.'

യു.പിയിൽ 26 തൊഴിലാളികൾ കൊല്ലപ്പെട്ട അപകടം: കോൺഗ്രസ് സർക്കാറുകളെ പഴിചാരി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ 26 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചാബിലെയും രാജസ്താനിലെയും കോൺഗ്രസ് സർക്കാറുകൾക്കെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ച പുലർച്ചെയാണ് ഔറയ്യയിൽ നാരങ്ങാ ചാക്കുകളും 43 പേരുമായി പോയ ട്രെയ്‌ലർ ട്രക്ക്, സ്‌റ്റേഷനറി വസ്തുക്കളെയും അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള മറ്റൊരു ട്രക്കിനു പിന്നിലിടിച്ച് ദുരന്തമുണ്ടായത്. 24 പേർ തൽക്ഷണം കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കറ്റ രണ്ടുപേർ പിന്നീട് മരിച്ചു.

അപകടത്തിൽ പെട്ട ട്രക്കുകളിലൊന്ന് രാജസ്ഥാനിൽ നിന്നും മറ്റൊന്ന് പഞ്ചാബിൽ നിന്നും വന്നവയാണെന്നും അതിനാൽ അപകടത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസ് സർക്കാറുകൾക്കാണെന്നുമുള്ള വിചിത്ര ന്യായമാണ് യോഗി ആദിത്യനാഥ് ഉയർത്തിയത്.

അപകടത്തിൽ പെട്ട ട്രക്കുകളിലൊന്ന് രാജസ്ഥാനിൽ നിന്നും മറ്റൊന്ന് പഞ്ചാബിൽ നിന്നും വന്നവയാണെന്നും അതിനാൽ അപകടത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസ് സർക്കാറുകൾക്കാണെന്നുമുള്ള വിചിത്ര ന്യായമാണ് യോഗി ആദിത്യനാഥ് ഉയർത്തിയത്.

'ദൗർഭാഗ്യകരമായ സംഭവമുണ്ടായത് യു.പിയിലെ ഔറയ്യയിലാണ്. എന്നാൽ, ഒരു ട്രക്ക് രാജസ്ഥാനിൽ നിന്നും മറ്റൊന്ന് പഞ്ചാബിൽ നിന്നും വന്നവയാണെന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കണം.' ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞു.

'ബിഹാറിലേക്കും ജാർഖണ്ഡിലേക്കും മടങ്ങുന്ന അതിഥി തൊഴിലാളികളിൽ നിന്ന് വലിയ തോതിലുള്ള തുക ഈടാക്കാറുണ്ട്. കോൺഗ്രസ് അപ്പോൾ എന്തു ചെയ്യുകയായിരുന്നു? നിങ്ങൾ ജനങ്ങളെ ചൂഷണം ചെയ്യുകയും പിന്നീട് സത്യസന്ധരായി നടിക്കുകയുമാണ് ചെയ്യുന്നത്. നൂറ് എലികളെ തിന്നിട്ട് പൂച്ച ഹജ്ജിനു പോയി എന്ന പഴമൊഴി നിങ്ങൾക്കാണ് ചേരുന്നത്.'
യോഗി ആദിത്യനാഥ്

അതിഥി തൊഴിലാളികളെ കളിയാക്കുകയാണ് കോൺഗ്രസെന്നും ബി.ജെ.പി മുഖ്യമന്ത്രി ആരോപിച്ചു.

അപടകത്തെ തുടർന്ന്, ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിന് ഒരു സബ് ഇൻസ്‌പെക്ടറടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ ഔറയ്യ പൊലീസ് സൂപ്രണ്ട് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഫത്തേപൂർ സിക്രി, ഗാസിയാബാദ് ഇന്ദിരപുരം സ്റ്റേഷനുകളിലെ എസ്.ഐമാരെ സസ്‌പെന്റ് ചെയ്യാൻ ശനിയാഴ്ച യോഗി നിർദേശം നൽകിയിരുന്നു.