LiveTV

Live

National

റേഞ്ചിനായി ഒരു കിലോ മീറ്റര്‍ നടത്തം, ഓണ്‍ലൈന്‍ ക്ലാസ് മരത്തില്‍ കയറി; ലോക് ഡൗണില്‍ വിദ്യാര്‍ഥിയുടെ സാഹസിക പഠനം

റേഞ്ചിനായി ഒരു കിലോ മീറ്റര്‍ നടത്തം, ഓണ്‍ലൈന്‍ ക്ലാസ് മരത്തില്‍ കയറി; ലോക് ഡൗണില്‍ വിദ്യാര്‍ഥിയുടെ സാഹസിക പഠനം

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ ക്ലാസുകള്‍ ഓണ്‍ലൈനാക്കിയതോടെ പുതിയ വിദ്യാഭ്യാസ രീതി ഗ്രാമ പ്രദേശത്തുള്ള വിദ്യാര്‍ഥികളുടെ പഠനജീവിതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് തെളിയിക്കുന്നതാണ് കര്‍ണാടകയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിയായ ശ്രീറാം ഹെഗ്ഡെയാണ് ഒരു കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ചെരുവില്‍ ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി മൊബൈലില്‍ റേഞ്ചിന് വേണ്ടി സഞ്ചരിക്കുന്നത്. എം.എസ്. ഡബ്ല്യൂ വിദ്യാര്‍ഥിയായ ശ്രീറാം ഹെഗ്ഡെ ദക്ഷിണ കന്നഡ ജില്ലയിലെ എസ്.ഡി.എം കോളേജിലാണ് പഠിക്കുന്നത്.

മൊബൈലില്‍ കൃത്യമായി ഇന്‍റര്‍നെറ്റ് ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ശ്രീറാമിന് ബുദ്ധിമുട്ടായിരുന്നു. ഇതിന് പരിഹാരമായാണ് ശ്രീറാം ഒരു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പോയി, മികച്ച നെറ്റ‍്‍വര്‍ക്കിനായി മരത്തില്‍ കയറി ക്ലാസുകളില്‍ പങ്കെടുത്തത്. എല്ലാ ദിവസവും ഇത്തരത്തിലാണ് ശ്രീറാം ക്ലാസുകളില്‍ പങ്കെടുത്തത്. മൂന്ന് മണിക്കൂറോളമുള്ള ക്ലാസിന് വേണ്ടിയാണ് ശ്രീറാം ഇത്തരത്തില്‍ സാഹസം ചെയ്തിരുന്നത്. ബി.എസ്.എന്‍.എല്‍ സിമ്മിന് മാത്രം റേഞ്ചുള്ള പ്രദേശത്ത് ഒരു കിലോമീറ്റര്‍ ദൂരം പോയാല്‍ മികച്ച നെറ്റ്‌‍വര്‍ക്ക് ലഭിക്കുമെന്ന് നേരത്തെ മനസ്സിലാക്കി അടുത്തുള്ള മരം കണ്ടെത്തി അതില്‍ നിലയിറുപ്പിച്ച് ക്ലാസുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീറാം പറഞ്ഞു.

എല്ലാ ദിവസവും മൂന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലാണ് പങ്കെടുക്കേണ്ടിയിരുന്നത്. വലിയ ചൂട് അനുഭവപ്പെടുന്ന ഉച്ച സമയത്തുള്ള ക്ലാസാണ് കഠിനമെന്നാണ് ശ്രീറാം പറയുന്നത്. അതെ സമയം പഠനസാഹസം അറിഞ്ഞ കോളേജ് അധികൃതര്‍ ശ്രീറാമിനെ അഭിനന്ദിച്ചു.