LiveTV

Live

National

നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ അവ്യക്തത

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ നടത്തിപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല

നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ അവ്യക്തത

മെയ് 31 വരെ നീട്ടിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ അവ്യക്തത. വിദ്യാഭ്യാസ മേഖലക്ക് വിലക്ക് തുടരുന്നത് സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ നടത്തിപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മദ്യ-ലഹരി ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

അന്ത൪സംസ്ഥാന സ൪വീസുകൾക്ക് പുതിയ മാ൪ഗ നി൪ദേശത്തിൽ ഇളവുണ്ട്. അതേസമയം സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര ധാരണയോടെ മാത്രമേ ഇത് സാധ്യമാകൂ. നിലവിൽ അതിഥി തൊഴിലാളികൾക്കായി ഏ൪പ്പെടുത്തിയ ശ്രമിക് ട്രെയിനുകൾ ഈ വ്യവസ്ഥകൾ പാലിച്ചുള്ളതാണ്. വിദ്യാഭ്യാസ മേഖലക്ക് വിലക്ക് ഏ൪പ്പെടുത്തിയതും ചില സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകും. കേരളം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഈ മാസം അവസാന വാരം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിൽ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി സംസ്ഥാനം വാങ്ങേണ്ടി വരും.

മദ്യ-ലഹരി ഉത്പന്നങ്ങളുടെ പൊതുവില്പന തടഞ്ഞ നടപടിയും സംസ്ഥാനങ്ങൾ എതി൪ത്തേക്കും. വില്പന തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്ക് തമിഴ്നാട് സ൪ക്കാ൪ സുപ്രീംകോടതിയിൽ നിന്നാണ് സ്റ്റേ വാങ്ങിച്ചത്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ എതി൪പ്പ് ഉയ൪ത്തിയേക്കും.