LiveTV

Live

National

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

ആ​ഗ​സ്റ്റി​ൽ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

സി​.ബി.​എ​സ്.ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ലൈ ഒ​ന്ന് മു​ത​ൽ 15 വ​രെ പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു. നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് പത്താം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. എ​ല്ലാ പ​രീ​ക്ഷ​ക​ളും രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച തീ​യ​തി പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നെ​ന്നു​വെ​ന്നും പൊ​ഖ്രി​യാ​ൽ പ​റ​ഞ്ഞു. ആ​ഗ​സ്റ്റി​ൽ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.