LiveTV

Live

National

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാടും ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ മേയ് 31വരെ നീട്ടി തമിഴ്നാട്. രാജ്യവ്യാപകമായുള്ള മൂന്നാംഘട്ട ലോക്ഡൗൺ ‍ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി.

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാടും ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ മേയ് 31വരെ നീട്ടി തമിഴ്നാട്. രാജ്യവ്യാപകമായുള്ള മൂന്നാംഘട്ട ലോക്ഡൗൺ ‍ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി. ഇളവുകളോടെയാണ് തമിഴ്നാട് ലോക്ഡൗണ്‍ നീട്ടിയത്. റെഡ്സോണുകളില്‍ കര്‍ശന നിയന്ത്രണ തുടരും. റെഡ് സോണല്ലാത്ത ജില്ലകളില്‍ ബസ് സര്‍വീസ് ആരംഭിക്കും. ബസില്‍ സാമൂഹിക അകലം പാലിച്ച് 20 പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകും.

തമിഴ്‌നാട്ടില്‍ 37 ജില്ലകളാണുള്ളത്. ഇതില്‍ 12 ജില്ലകള്‍ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ ആയിരുന്നുവോ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നത് അങ്ങനെ തന്നെ നടപ്പാക്കും. മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നടപ്പാക്കും.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും തമിഴ്നാടും. കൂടുതൽ ഇളവുകൾ നൽകിയാണ് ഇരുസംസ്ഥാനങ്ങളും നാലാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചത്.നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്-19 ബാധിച്ചത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ മൂന്നിലൊന്നുവരും മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയുടെ എണ്ണം. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1,606 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അധികവും മുംബൈയിലാണ്. 884 പേര്‍ക്കാണ് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,555 ആണ്.