LiveTV

Live

National

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കുമെന്ന കാര്യത്തില്‍ വിശദീകരിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനം. മേ​യ് 31 വ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ പ​റ​ഞ്ഞു. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച മൂ​ന്നാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ തീ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കുമെന്ന കാര്യത്തില്‍ വിശദീകരിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്-19 ബാധിച്ചത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ മൂന്നിലൊന്നുവരും മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയുടെ എണ്ണം.

ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1,606 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അധികവും മുംബൈയിലാണ്. 884 പേര്‍ക്കാണ് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,555 ആണ്. മ​ഹാ​രാ​ഷ്ട്ര​യ്ക്ക് പ​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.