LiveTV

Live

National

മധ്യപ്രദേശിൽ നാല് അതിഥി തൊഴിലാളികൾ അപകടത്തില്‍ മരിച്ചു

മധ്യപ്രദേശിൽ നാല് അതിഥി തൊഴിലാളികൾ അപകടത്തില്‍ മരിച്ചു

മധ്യപ്രദേശിൽ നാല് അതിഥി തൊഴിലാളികൾ അപകടത്തില്‍ മരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് ഇന്‍ഡോറിലേക്ക് വന്നവരാണ് അപകടത്തില്‍ പെട്ടത്. ബര്‍വാനിയില്‍ വെച്ച് ടാങ്കര്‍ ട്രക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്.

അതെ സമയം അതിഥി തൊഴിലാളികളുടെ പലായനം തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഉത്തർ പ്രദേശിലേക്കാണ് കൂടുതൽ ആളുകൾ കാൽനടയായി പോകുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ 24 അതിഥി തൊഴിലാളികൾ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലേക്ക് വരികയായിരുന്ന അതിഥി തൊഴിലാളികളാണ് മരിച്ചത്.