LiveTV

Live

National

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 90927; മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 120 മരണവും 4987 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 90927; മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 90927 ആയി. മരണസംഖ്യ 2872 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 120 മരണവും 4987 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്.

രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗ സ്ഥിരീകരണ കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. നിലവില്‍ ആക്ടീവ് കേസുകൾ 53946 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 34109 ആയി. മഹാരാഷ്ട്രയിൽ 67 മരണവും 1606 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇവിടെ പൊലീസുകാർക്കും രോഗം സ്ഥിരീകരിക്കുന്നത് തുടരുകയാണ്. ഇതുവരെ 1140 പൊലീസുകാർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ആകെ മരണം 1135ഉം രോഗ സംഖ്യ 30706ഉം ആണ്.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണവും 438 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 9333 ആണ്. ഗുജറാത്തിൽ 348 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ ഇവിടെ 10989 ആയി. മരണ സംഖ്യ 625 കടന്നു. മധ്യപ്രദേശിൽ രോഗ സംഖ്യ 4790ഉം മരണം 243ഉം ആയി. രാജസ്ഥാനിൽ 2 മരണവും 70 കേസുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉത്തർപ്രദേശിൽ 29 കേസുകള്‍ കൂടി ഇന്ന് സ്ഥിരീകരിച്ചു.