LiveTV

Live

National

പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കും

കല്‍ക്കരി, ധാതുക്കള്‍, ബോക്സൈറ്റ് എന്നിവയുടെ ഖനനത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരും

പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കും

പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 74 ശതമാനമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ വിമാനത്താവങ്ങളുടെ നടത്തിപ്പ് പൊതു - സ്വകാര്യ പങ്കാളിത്തത്തിലാക്കും. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക പാക്കേജിന്‍റെ നാലാം ഘട്ടം പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി.

ഇറക്കുമതി നിരോധിക്കാവുന്ന ആയുധങ്ങളുടെ പട്ടിക തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം കൂട്ടുകയാണെന്ന് ധനമന്ത്രി അറിയിച്ചത്. ഓർഡനൻസ് ഫാക്ടറികളുടെ ഓഹരികളും വിൽക്കും.

വ്യോമപാതകള്‍ നിലവില്‍ 60 ശതമാനമാണ് ഉപയോഗിക്കുന്നത്. ഇത് പരമാവധി വര്‍ധിപ്പിച്ച് യാത്രാ ചെലവും ഇന്ധനചെലവും കുറയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ആറ്‍ പുതിയ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി ഉടന്‍ പൊതു - സ്വകാര്യ മേഖലയിലേക്ക് മാറ്റും.

കല്‍ക്കരി, ധാതുക്കള്‍, ബോക്സൈറ്റ് എന്നിവയുടെ ഖനനത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരും. കല്‍ക്കരി ഖനന മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 50,000 കോടി രൂപ നീക്കിവെച്ചു. കല്‍ക്കരിപ്പാടങ്ങള്‍ വരുമാനം പങ്കിടുന്ന രീതിയിലാകും കൈമാറുക.

പര്യവേഷണം, ഖനനം, സംസ്കരണം എന്നിവ ഒരേ ഏജന്‍സി തന്നെ ചെയ്യുന്ന സമ്പ്രദായത്തിലേക്ക് മാറുമെന്നും മന്ത്രി അറിയിച്ചു. കല്‍ക്കരിപ്പാടങ്ങളില്‍ നിന്ന് മീഥേന്‍ വാതകം ഖനനം ചെയ്യാനും അനുവാദം നല്‍കും. 500 ഖനികള്‍ ഉടന്‍ ലേലത്തിന് വെക്കുമെന്നും മന്ത്രി അറിയിച്ചു.