LiveTV

Live

National

"രാജ്യത്തിന് വേദനാ ദിനം" നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ‌​ക്കെ​തി​രെ ആ​ർ​.എ​സ്.എ​സ് സംഘടന

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നി​ടെ സ്വ​കാ​ര്യ മേ​ഖ​ല​യും വി​പ​ണി​യും സ്തം​ഭി​ച്ച​പ്പോ​ൾ പൊ​തു​മേ​ഖ​ല​യാ​ണ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്

"രാജ്യത്തിന് വേദനാ ദിനം" നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ‌​ക്കെ​തി​രെ ആ​ർ​.എ​സ്.എ​സ് സംഘടന

കോ​വി​ഡ് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ സ്വകാര്യവത്കരണ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ‌​ക്കെ​തി​രെ ആ​ർ​.എ​സ്.എ​സ് തൊ​ഴി​ലാ​ളി സം​ഘ​ട​ന രം​ഗ​ത്ത്. രാ​ജ്യ​ത്തി​ന് ഇ​ന്ന​ത്തെ ദി​വ​സം നി​രാ​ശ​യു​ടേ​തും വേദനയുടേ​തു​മാ​ണെ​ന്ന് ബി.​എം​.എ​സ് (ഭാ​ര​തീ​യ മ​സ്ദൂ​ര്‍ സം​ഘ്) പ്ര​തി​ക​രി​ച്ചു.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നി​ടെ സ്വ​കാ​ര്യ മേ​ഖ​ല​യും വി​പ​ണി​യും സ്തം​ഭി​ച്ച​പ്പോ​ൾ പൊ​തു​മേ​ഖ​ല​യാ​ണ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്. നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ നാ​ലാം ദി​വ​സം രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ദു​ഖ​ക​ര​മാ​ണെ​ന്നും ബി.​എം​.എ​സ് ജ​ന​റ​ൽ‌ സെ​ക്ര​ട്ട​റി വി​ർ​ജേ​ഷ് ഉ​പാ​ധ്യാ​യ പ​റ​ഞ്ഞു. ഓ​രോ മാ​റ്റ​ത്തി​ന്‍റെ​യും ആ​ഘാ​തം ആ​ദ്യം തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം എ​ന്നാ​ൽ വ​ൻ​തോ​തി​ലു​ള്ള തൊ​ഴി​ൽ ന​ഷ്ടം, നി​ല​വാ​ര​മി​ല്ലാ​ത്ത ജോ​ലി​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ക, ലാ​ഭ​വും ചൂ​ഷ​ണ​വും നി​യ​മ​മാ​യി​മാ​റു​ക എ​ന്നി​വ​യാ​ണ്. ഒ​രു ച​ർ​ച്ച​ക​ളും കൂ​ടാ​തെ സ​ർ​ക്കാ​ർ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും തെ​റ്റാ​യ ദി​ശ​യി​ലേ​ക്ക് പോ​കു​ക​യു​മാ​ണ്. സം​വാ​ദ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നും ബി​.എം​.എ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കല്‍ക്കരി ഖനനം, ഊര്‍ജ്ജ വിതരണം, ആറ്റോമിക ഗവേഷണം... വിവാദ സ്വകാര്യവല്‍ക്കരണ അജണ്ടകളെ പൊടിതട്ടിയെടുത്ത് ധനമന്ത്രിയുടെ പാക്കേജ്
Also Read

കല്‍ക്കരി ഖനനം, ഊര്‍ജ്ജ വിതരണം, ആറ്റോമിക ഗവേഷണം... വിവാദ സ്വകാര്യവല്‍ക്കരണ അജണ്ടകളെ പൊടിതട്ടിയെടുത്ത് ധനമന്ത്രിയുടെ പാക്കേജ്

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പാര്‍ലമെന്റിന്റെയും സംസ്ഥാനങ്ങളുടെയും അംഗീകാരം ലഭിക്കാത്തതു മൂലം തടസ്സപ്പെട്ടു കിടന്ന മോദി സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ അജണ്ടകളാണ് ഭരണപരമായ പരിഷ്‌കരണത്തിന്റെ മറവില്‍ നിര്‍മ്മലാ സീതാരാമന്‍ മുന്നോട്ടു വെച്ചത്. കല്‍ക്കരി മേഖലയില്‍ സ്വകാര്യ ഖനനം അനുവദിക്കാനുള്ള തീരുമാനം പാരിസ്ഥിതിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. രാജ്യത്തിന്റെ ഭൂഗര്‍ഭ സ്വത്തുക്കളുടെ ഡാറ്റയും ഇനിമുതല്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും. ആയുധ ഫാക്ടറികളുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ സംഘര്‍ഷങ്ങളെ വാണിജ്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നത്.

നി​ർ​മ​ല സീ​താ​രാ​മ​ന്‍
നി​ർ​മ​ല സീ​താ​രാ​മ​ന്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികില്‍സയില്‍ ഉപയോഗപ്പെടുത്തുന്ന മെഡിക്കല്‍ ഐസോടോപ്പുകള്‍ വികസിപ്പിക്കാന്‍ സ്വകാര്യ സംരംഭകര്‍ക്ക് പങ്കാളിത്തം നല്‍കാനുള്ള തീരുമാനം ചികില്‍സാ രംഗത്ത് ചെലവ് കുറക്കാന്‍ സഹായിക്കുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആറ്റോമിക ഗവേഷണ രംഗത്ത് നടക്കുന്ന ഇത്തരം നീക്കങ്ങള്‍ വ്യവസായിക താല്‍പര്യമുള്ള സ്വകാര്യ മേഖലയിലേക്കു മാറുന്നതിലൂടെ ചികില്‍സ കൂടുതല്‍ ചിലവേറിയതായി മാറുകയാണ് സംഭവിക്കുക. പാര്‍ലമെന്റില്‍ നിയമം നിര്‍മ്മിക്കാതെ അസാധ്യമായ നയപരമായ മാറ്റങ്ങളാണ് കേവലമായ ഭരണപരിഷ്‌കാര സംരംഭങ്ങളായി നിര്‍മ്മല വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്.