LiveTV

Live

National

വെന്‍ഡിങ് മെഷീന്‍ കൊള്ളയടിക്കുന്ന യാത്രക്കാര്‍; വീഡിയോ വെെറല്‍

വെന്‍ഡിങ് മെഷീന്‍ കൊള്ളയടിക്കുന്ന യാത്രക്കാര്‍; വീഡിയോ വെെറല്‍

സ്വദേശത്തേക്ക് മടങ്ങുന്ന അഭയാർഥി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനുകളിലെ ഫുഡ് വെൻഡിങ് മെഷീൻ തകർത്ത് ഭക്ഷണ സാധനങ്ങൾ എടുത്തു കൊണ്ടു പോകുന്നതായി റെയിൽവേ. അതിനിടെ ഇതിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മുംബെെ - ദനാപൂർ സ്പെഷ്യൽ ട്രെയിലുള്ള യാത്രക്കാർ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് വെൻഡിങ് മെഷീൻ തകർത്ത് ഭക്ഷണം എടുക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നും ഇറങ്ങി വരുന്ന യാത്രക്കാർ പേക്ക് ചെയ്ത ഭക്ഷണങ്ങളും കുടിവെള്ളവും എടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകൾ റെയിൽവേ അടച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.