LiveTV

Live

National

‘ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികളില്‍ നിന്ന് പണം സ്വീകരിക്കില്ല’

‘ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികളില്‍ നിന്ന് പണം സ്വീകരിക്കില്ല’

ഇതര സംസ്ഥാനങ്ങളിൽ ജോലിയെടുക്കുന്ന ബംഗാളി തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കം സർക്കാർ വഹിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്പെഷ്യൽ ട്രെയിനിൽ നാട്ടിലേക്ക് എത്തുന്ന ഒരാളിൽ നിന്നും പണം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബംഗാളിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് തൃണമൂൽ സർക്കാർ പിന്തുണ നൽകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെയും കേന്ദ്രസർക്കാറിന്റെയും വിമർശനത്തിനിടെയാണ് സർക്കാർ പ്രഖ്യാപനം.

തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കുന്നത് സംബന്ധിച്ച് റെയിൽവേക്ക് അയച്ച കത്ത് സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു മമതാ ബാനർജി. തൊഴിലാളികളുടെ അധ്വാനത്തെ വിലമതിക്കുന്നുവെന്നും, ഇവരുടെ എല്ലാ യാത്രാ ചെലവും സർക്കാർ വഹിക്കുന്നത് സന്തോഷപൂർവം അറിയിക്കുകയാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ തിരിച്ചെത്തിക്കാൻ 105 ട്രെയിനുകൾ കൂടി ഒരുക്കിയതായും നേരത്തെ മമതാ ബാനർജി അറിയിച്ചിരുന്നു.