LiveTV

Live

National

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്ട്രക്ചറില്‍ ചുമന്ന് കുടിയേറ്റ കുടുംബം നടന്നത് 15 ദിവസം; പിന്നിട്ടത് 800 കിലോമീറ്റര്‍

ലുധിയാനയില്‍ നിന്നും മധ്യപ്രദേശിലെ സിംഗ്രോളിയിലേക്കാണ് കുടുംബം യാത്ര തിരിച്ചത്

 ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്ട്രക്ചറില്‍ ചുമന്ന് കുടിയേറ്റ കുടുംബം നടന്നത് 15 ദിവസം;  പിന്നിട്ടത് 800 കിലോമീറ്റര്‍

ഭക്ഷണമില്ല, കയ്യില്‍ പൈസയുമില്ല, എന്തിന് പൊള്ളുന്ന വെയിലത്ത് ദൂരങ്ങള്‍ പിന്നിടുമ്പോള്‍ ഇടാന്‍ ചെരിപ്പ് പോലുമുണ്ടായിരുന്നില്ല അവരുടെ കാലുകളില്‍... ലോക്ഡൌണില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് എത്താന്‍ നടത്തുന്ന നെട്ടോട്ടങ്ങള്‍ക്ക് കണ്ണീരിന്റെ ഉപ്പ് കലര്‍ന്ന കഥകളെ പറയാനുള്ളൂ. കഴിഞ്ഞ ദിവസം പതിനേഴ് പേരടങ്ങുന്ന ഒരു കുടിയേറ്റ കുടുംബം തങ്ങളുടെ നാട്ടിലേക്ക് നടന്ന ദൂരങ്ങള്‍ക്കത്രയും കഷ്ടപ്പാടിന്റെ കഥ മാത്രമാണ് പറയാനുള്ളത്. യാത്രക്കിടയില്‍ പരിക്കേറ്റ കുട്ടിയെ താല്‍ക്കാലികമായുണ്ടാക്കിയ സ്ട്രെക്ചറില്‍ ചുമന്ന് കുടുംബം നടന്നത് 800 കിലോമീറ്ററാണ്.

വിവാഹത്തിനായി യുവാവ് സൈക്കിള്‍ ചവിട്ടിയത് 850 കിമീ; ഒടുവിലെത്തിയത് ക്വാറന്റൈന്‍ സെന്ററില്‍!
Also Read

വിവാഹത്തിനായി യുവാവ് സൈക്കിള്‍ ചവിട്ടിയത് 850 കിമീ; ഒടുവിലെത്തിയത് ക്വാറന്റൈന്‍ സെന്ററില്‍!

ലുധിയാനയില്‍ നിന്നും മധ്യപ്രദേശിലെ സിംഗ്രോളിയിലേക്കാണ് കുടുംബം യാത്ര തിരിച്ചത്. 15 ദിവസം കൊണ്ട് 800 കിലോമീറ്റര്‍ വഴി പിന്നിട്ടു ഇവര്‍. 1300 കിലോമീറ്റര്‍ ദൂരമുണ്ട് വീട്ടിലേക്ക്. ലുധിയാനയിലെ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവരെന്ന് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കിടയില്‍ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. നടക്കാന്‍ പോലും കുട്ടിക്ക് സാധിക്കുമായിരുന്നില്ല. ഒരു കയറ്റുകെട്ടില്‍ കൊണ്ട് താല്‍ക്കാലിക സ്ട്രക്ചറുണ്ടാക്കി കുട്ടിയെയും ചുമന്നായി പിന്നീടുള്ള യാത്ര. വേറെയും കുട്ടികള്‍ കൂടെയുണ്ട്. ഇവരൊന്നും ഇതുവരെ വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കുടുംബത്തിലുള്ള ഒരാള്‍ പറയുന്നു.

800 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ച് കുടുംബത്തിന്റെ ദയനീവാസ്ഥ ഒരു പൊലീസുകാരന്റെ ശ്രദ്ധയില്‍പ്പെടുകയും പിന്നീട് അദ്ദേഹം ഏര്‍പ്പാടാക്കിക്കൊടുത്ത ട്രക്കിലാണ് കുടിയേറ്റ കുടുംബം യാത്ര വീണ്ടും തുടര്‍ന്നത്.

ലോക് ഡൌണ്‍; വീട്ടിലെത്താന്‍ 7 ദിവസം 1,700 കിമീ സൈക്കിള്‍ ചവിട്ടി അതിഥി തൊഴിലാളി
Also Read

ലോക് ഡൌണ്‍; വീട്ടിലെത്താന്‍ 7 ദിവസം 1,700 കിമീ സൈക്കിള്‍ ചവിട്ടി അതിഥി തൊഴിലാളി

ലോക്ഡൌണ്‍ മൂലം ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണമോ തല ചായ്ക്കാന്‍ ഇടമോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. ഒടുവില്‍ ഒരു വഴിയും ഇല്ലാതാകുമ്പോഴാണ് നടന്നാണെങ്കിലും സ്വന്തം നാട്ടിലെത്തുക എന്ന തീരുമാനത്തില്‍ ഇവരെത്തുന്നത്. ഈ യാത്രക്കിടയില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.