LiveTV

Live

National

ഉത്തര്‍പ്രദേശില്‍ 24 അതിഥി തൊഴിലാളികൾ വാഹനാപകടത്തില്‍ മരിച്ചു

ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔറേയ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിംഗ് പറഞ്ഞു

ഉത്തര്‍പ്രദേശില്‍ 24 അതിഥി തൊഴിലാളികൾ വാഹനാപകടത്തില്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ 24 അതിഥി തൊഴിലാളികൾ വാഹനാപകടത്തില്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ഔരിയയിലാണ് അപകടമുണ്ടായത്. രാജസ്ഥാനിലേക്ക് വരികയായിരുന്ന അതിഥി തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ട്രക്കില്‍ മറ്റൊരു ട്രക്ക് അതിവേഗതയില്‍ വന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔറേയ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിംഗ് പറഞ്ഞു.

കാല്‍നടയായി നാട്ടിലേക്ക് മടങ്ങിയ 16 അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ഗുഡ്സ് ട്രെയിന്‍ കയറി കൊല്ലപ്പെട്ടത് ഈയടുത്തായിരുന്നു. അതിന്‍റെ ഞെട്ടലില്‍ നിന്നും രാജ്യം കരകയറും മുമ്പാണ് പുതിയ അപകടം സംഭവിക്കുന്നത്.