LiveTV

Live

National

ലോക്ക്ഡൗൺ; ശമ്പളം മുടക്കുന്ന കമ്പനികൾക്കെതിരെ നടപടി വേണ്ടതില്ലെന്ന് സുപ്രീംകോടതി

ഉത്പാദനം നടക്കാത്ത ചെറിയ കമ്പനികൾ രാജ്യത്തുണ്ട്. ഇത് ഗൗരവമായി കാണേണ്ട കാര്യമാണെന്നും കോടതി പറഞ്ഞു.

ലോക്ക്ഡൗൺ; ശമ്പളം മുടക്കുന്ന കമ്പനികൾക്കെതിരെ നടപടി വേണ്ടതില്ലെന്ന് സുപ്രീംകോടതി

കോവിഡ് പശ്ചാതലത്തിൽ ശമ്പളം നൽകാൻ വെെകുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ കമ്പനികൾക്കും സംരംഭകർക്കുമെതിരെ പൂർണ്ണമായും ശമ്പളം നൽകാത്തതിന്റെ പേരിൽ അടുത്ത ഒരാഴ്ച്ച വരെ നടപടി എടുക്കേണ്ടതില്ലെന്നാണ് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്പാദനം നടക്കാത്ത ചെറിയ കമ്പനികൾ രാജ്യത്തുണ്ട്. ഇത്
ഗൗരവമായി കാണേണ്ട കാര്യമാണെന്നും കോടതി പറഞ്ഞു. ലോക്കഡൗണിനിടിയിലും കമ്പനികൾ തൊഴിലാളികൾക്ക് ശമ്പളം മുടക്കരുതെന്ന മാർച്ച് 29ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലര്‍ ഉള്‍പ്പടെ വിവിധ ഹരജികളില്‍ വാദം കേള്‍ക്കവെയാണ് എൽ. റാവു, എസ്.കെ കൗൾ, ബി.ആർ ഗവായി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

വിശാലമായി കാണേണ്ട ഈ പ്രശ്നത്തിന് സർക്കാർ പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും ബെഞ്ച് പറഞ്ഞു. പ്രതിന്ധയിലായ കമ്പനികൾക്ക് ആവശ്യം സർക്കാർ സഹായമാണ്, പ്രതികാര നടപടിയല്ലെന്നും സംരംഭകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.