LiveTV

Live

National

സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി, പിന്നാലെ പുതിയ ബിസിനസ് പ്രഖ്യാപിച്ച് പതഞ്ജലി

പതഞ്ജലിയുടെ സ്വദേശി ഉത്പന്നങ്ങള്‍ക്കായുള്ള ഇ കൊമേഴ്‌സ് സൈറ്റിന്റെ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്....

സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി, പിന്നാലെ പുതിയ ബിസിനസ് പ്രഖ്യാപിച്ച് പതഞ്ജലി

പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത് 48 മണിക്കൂറിനകം പുതിയ ബിസിനസ് പ്രഖ്യാപിച്ച് ബാബ രാംദേവിന്‍റെ പതഞ്ജലി. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കുമെന്നാണ് പതഞ്ജലി അറിയിച്ചിരിക്കുന്നത്.

ഓര്‍ഡര്‍ മി എന്ന് പേരിട്ടിരിക്കുന്ന ഇ കൊമേഴ്‌സ് സൈറ്റിലൂടെ പതഞ്ജലി ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ മണിക്കൂറുകള്‍ക്കകം സൗജന്യമായി വീടുകളിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഏതൊക്കെ നഗരങ്ങളിലാണ് ഈ സൗകര്യമുണ്ടാവുകയെന്ന് പുറത്തുവിട്ടിട്ടില്ല.

പതഞ്ജലിക്ക് കീഴിലുള്ള 1500 ഓളം ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തി സൗജന്യ വൈദ്യശാസ്ത്ര ഉപദേശങ്ങളും യോഗ പരിശീലനവും ഈ വെബ് സൈറ്റ് വഴിയുണ്ടാകും. 15 ദിവസത്തിനകം വെബ്‌സൈറ്റ് പുറത്തിറക്കാനാണ് പതഞ്ജലിയുടെ ശ്രമമെന്ന് ഇക്കൊണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇ കൊമേഴ്‌സ് വെബ് സൈറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ സ്ഥിരീകരിച്ചിട്ടുണ്ട്. പജഞ്ജലിക്ക് കീഴിലുള്ള ഐ.ടി കമ്പനിയായ ഭറുവ സൊലൂഷന്‍സാണ് വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയിഡ് ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ വെബ്‌സൈറ്റ് ലഭിക്കും.