LiveTV

Live

National

മൂന്നാംഘട്ടത്തില്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനങ്ങള്‍

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം ആരംഭിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനമാണ് മൂന്നാംഘട്ടത്തിലേത്.

മൂന്നാംഘട്ടത്തില്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനങ്ങള്‍

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം ആരംഭിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനമാണ് മൂന്നാംഘട്ടത്തിലേത്. ഇന്ത്യയിലെ കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും(അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ളവ) മൂന്നെണ്ണം ഭരണനിര്‍വഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കാർഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ്​ ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങൾക്ക്​ 10,000 കോടിയും അനുവദിക്കും. കാർഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത്​ ആഗോള തലത്തിൽ പ്രവർത്തിക്കാൻ തയാറെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും സ്​റ്റാർട്ട്​ അപ്പുകൾക്കും ഉത്തേജനമാകും.

മത്സ്യതൊഴിലാളി മേഖലക്ക് 20,000 കോടി രൂപ. സ്ത്രീകൾ - അസംഘടിത സംരംഭങ്ങൾക്ക് മുൻതൂക്കം ലഭിക്കും. പ്രാദേശിക ബ്രാന്റുകളെ ലോക നിലവാരത്തിൽ എത്തിക്കും. മത്സ്യ മേഖലയിൽ നിന്നുള്ള ഉൽപാദനം 17 ലക്ഷം ടണ്ണായി ഉയരും. ഉൾനാടൻ മത്സ്യബന്ധനത്തിനെ പ്രോത്സാഹിപ്പിക്കും. മത്സ്യതൊഴിലാളികൾക്ക് പുതിയ മത്സ്യബന്ധന യാനങ്ങൾ നൽകും. പുതിയ ഹാർബറുകൾ നിർമ്മിക്കും. 11000 കോടി രൂപ മറൈൻ ഇൻലാന്റ് മത്സ്യബന്ധനത്തിന് നല്‍കും.

updating....