LiveTV

Live

National

വെള്ളമെടുക്കാന്‍ പോയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലമായി മൂത്രം കുടിപ്പിച്ചു; 19കാരന്‍ ആത്മഹത്യ ചെയ്തു

സംഭവത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

വെള്ളമെടുക്കാന്‍ പോയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലമായി മൂത്രം കുടിപ്പിച്ചു; 19കാരന്‍ ആത്മഹത്യ ചെയ്തു

ഭോപ്പാലില്‍ വെള്ളമെടുക്കാന്‍ പോയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂതം കുടിപ്പിച്ചു. മര്‍ദ്ദനം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം 19 കാരന്‍ തൂങ്ങിമരിച്ചു. സംഭവത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശിവ്പുരി ജില്ലയിലെ സജോര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. വികാസ് ശര്‍മ്മ എന്ന യുവാവിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്നും ആത്മഹത്യാക്കുറിപ്പും വീഡിയോ ക്ലിപ്പും കണ്ടെത്തിയിട്ടുണ്ട്. താന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ചാണ് കുറിപ്പിലും ഫോണില്‍ പകര്‍ത്തിയ വീഡിയോയിലുമുള്ളത്.

വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ആവശ്യത്തിനായി ഒരു പാത്രത്തില്‍ വെള്ളമെടുക്കാനായി പൊതുടാപ്പിന് അടുത്തെത്തിയതായിരുന്നു വികാസ്. മനോജ് കോലി, താരാവതി കോലി,പ്രിയങ്ക കോലി എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഹാന്‍ഡ് പമ്പില്‍ നിന്നും വെള്ളമെടുക്കുന്ന സമയത്ത് ഇവരുടെ പാത്രങ്ങളിലേക്ക് വെള്ളം വീണതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതില്‍ കുപിതരായ മൂവരും വികാസിനെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തു. തുടര്‍ന്ന് അമ്പലത്തിലേക്ക് ഉപയോഗിക്കുന്ന പാത്രത്തില്‍ മൂത്രം നിറക്കുകയും നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത യുവാവ് വീട്ടിലെത്തി കുറച്ചു സമയത്തിന് ശേഷം തൂങ്ങിമരിക്കുകയും ചെയ്തു.