LiveTV

Live

National

കോവിഡ് 19; ദക്ഷിണേന്ത്യയില്‍ മാത്രം ഇന്നലെ മരിച്ചത് അഞ്ച് പേര്‍ 

തമിഴ്നാട്ടിലും കര്‍ണാടകയിലും രണ്ടു പേര്‍ വീതവും ആന്ധ്രാപ്രദേശില്‍ ഒരാളുമാണ് മരിച്ചത്, നാല് സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചവരുടെ എണ്ണം 183 ആയി

കോവിഡ് 19; ദക്ഷിണേന്ത്യയില്‍ മാത്രം ഇന്നലെ മരിച്ചത് അഞ്ച് പേര്‍ 

കോവിഡ് 19 ബാധിച്ച് ദക്ഷിണേന്ത്യയില്‍ ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചു. തമിഴ്നാട്ടിലും കര്‍ണാടകയിലും രണ്ടു പേര്‍ വീതവും ആന്ധ്രാപ്രദേശില്‍ ഒരാളുമാണ് മരിച്ചത്. നാല് സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചവരുടെ എണ്ണം 183 ആയി. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ പ്രത്യേക തീവണ്ടി ഇന്നലെ ചെന്നൈയില്‍ എത്തി. അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 14293 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആയിരം യാത്രക്കാരാണ് ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് എത്തിയത്. യാത്രക്കാരെ തെര്‍മല്‍ സ്കാനിങിന് ചെയ്യാന്‍ 400 ആരോഗ്യപ്രവര്‍ത്തകരെ സജ്ജീകരിച്ചിരുന്നു. മുഴുവന്‍ യാത്രക്കാരോടും കോവിഡ് പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിനു ശേഷമായിരിയ്ക്കും ഇവരെ വീടുകളിലേയ്ക്ക് അയക്കുക. താല്‍കാലികമായി ഹോട്ടലുകളിലും മറ്റും തങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇന്നലെ 447 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

ദിവസങ്ങള്‍ക്കു ശേഷം, രോഗികളുടെ എണ്ണം അഞ്ഞൂറില്‍ താഴെയെത്തിയത്, ആശ്വാസകരമാണ്. മരണസംഖ്യ 66 ആയി. 9674 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. 2240 പേര്‍ ആശുപത്രി വിട്ടു. കര്‍ണാടകയില്‍ 28 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 987 ആയി. മരണസംഖ്യ 35 ആണ്. ആന്ധ്രാപ്രദേശില്‍ 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2205 ആണ് രോഗബാധിതരുടെ എണ്ണം. 48 ആണ് സംസ്ഥാനത്തെ മരണസംഖ്യ. തെലങ്കാനയിൽ 47 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 1414 ആയി. 34 പേരാണ് ഇതുവരെ മരിച്ചത്. പുതുച്ചേരിയില്‍ രോഗബാധിതരുടെ എണ്ണം 13 ആയി.