LiveTV

Live

National

ലോക്ക്ഡൗൺ ലംഘിച്ച് മുസ്‍ലിങ്ങളുടെ പ്രാർഥനയെന്ന് ബി.ജെ.പി എം.പി; വ്യാജമെന്ന് ഡൽഹി പൊലീസ്

കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ചിൽ ഒരു കൂട്ടമാളുകൾ ചേർന്ന് നമസ്ക്കരിക്കുന്നതായിരുന്നു വീഡിയോ

ലോക്ക്ഡൗൺ ലംഘിച്ച് മുസ്‍ലിങ്ങളുടെ പ്രാർഥനയെന്ന് ബി.ജെ.പി എം.പി; വ്യാജമെന്ന് ഡൽഹി പൊലീസ്

ലോക്ക്ഡൗൺ ലംഘിച്ച് ഒരു വിഭാഗം മുസ്‍ലിങ്ങൾ പ്രാർഥനക്ക് എത്തിയതായി വ്യാജ വാർത്ത പ്രചരിപ്പിച്ച് ഡൽഹി ബി.ജെ.പി എം.പി പർവേശ് വർമ. എന്നാൽ വാർത്ത വ്യാജമാണെന്നും, എം.പി ഷെയർ ചെയ്തത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വീഡിയോ ആണെന്നുമുള്ള തിരുത്തുമായി ഡൽഹി പൊലീസ് രംഗത്ത് എത്തുകയായിരുന്നു.

ലോക്ക്ഡൗൺ ലംഘിച്ച് മുസ്‍ലിങ്ങളുടെ പ്രാർഥനയെന്ന് ബി.ജെ.പി എം.പി; വ്യാജമെന്ന് ഡൽഹി പൊലീസ്

പശ്ചിമ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പി പർവേശ് ശർമ്മയാണ് ഒരു വിഭാഗം ആളുകൾ കൂട്ടമായി നമസ്ക്കരിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ചിൽ ഒരു കൂട്ടമാളുകൾ ചേർന്ന് നമസ്ക്കരിക്കുന്നതായിരുന്നു വീഡിയോ. എന്നാൽ രണ്ടു മാസം മുമ്പുള്ള വീഡിയോ ആണ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചെന്ന തരത്തിൽ എം.പി പ്രചരിപ്പിച്ചത്.

ഏതെങ്കിലും മതവിഭാഗത്തിന് ഇത്തരത്തിൽ പെരുമാറാനുള്ള അനുമതിയുണ്ടോ എന്ന തലക്കെട്ടോടെയാണ് പർവേശ് വർമ വ്യാജ വാർത്ത ഷെയർ ചെയ്തത്. ഇത്തരത്തിലുള്ള പ്രവർത്തികൾ ഇല്ലാതാക്കുന്നതിന് ‍ഡൽഹി മുഖ്യമന്ത്രി മൗലവിമാരുടെ ശമ്പളം വെട്ടികുറക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ലോക്ക്ഡൗൺ ലംഘിച്ച് മുസ്‍ലിങ്ങളുടെ പ്രാർഥനയെന്ന് ബി.ജെ.പി എം.പി; വ്യാജമെന്ന് ഡൽഹി പൊലീസ്

എന്നാൽ വീഡിയോ പഴയതും വാർത്ത വ്യാജമാണെന്നും അറിയിച്ച് പൊലീസ് ട്വറ്ററിൽ തന്നെ മറുപടിയുമായി എത്തുകയായിരുന്നു. ഡി.സി.പി ഈസ്റ്റ് ഡൽഹിയുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് എം.പിക്കുള്ള മറുപടി എത്തിയത്. മഹാമാരി കാലത്തും വർഗീയത പ്രചരിപ്പിക്കുന്ന തിരക്കിലാണ് ബി.ജെ.പി നേതാക്കളെന്ന്, ‍‍ഡൽഹി പൊലീസ് ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് ആംആദ്മി രാജ്യസഭാ എം.പി സഞ്ജയ് സിങ് കുറ്റപ്പെടുത്തി. സംഗതി വ്യാജമെന്ന് തെളിഞ്ഞതോടെ എം.പി ട്വീറ്റ് മുക്കി.