കൊറോണ വൈറസ് സ്വാഭാവിക വൈറസല്ല, ലാബില്‍ സൃഷ്ടിക്കപ്പെട്ടതെന്ന് നിതിന്‍ ഗഡ്കരി
വാക്സിൻ കണ്ടുപിടിയ്ക്കാൻ ശാസ്ത്രഞ്ജൻമാർ അതിവേഗ ശ്രമത്തിലാണ് അത് ഉടൻ സാധിക്കുമെന്നും എന്‍.ഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ നിതിൻ ഗഡ്കരി പറഞ്ഞു

കൊറോണ വൈറസ് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതൊരു സ്വഭാവിക വൈറസല്ലെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.വൈറസിനെ നേരിടാൻ ഇന്ത്യ തയ്യാറായി കഴിഞ്ഞു. വാക്സിൻ കണ്ടുപിടിയ്ക്കാൻ ശാസ്ത്രഞ്ജൻമാർ അതിവേഗ ശ്രമത്തിലാണ് അത് ഉടൻ സാധിക്കുമെന്നും എന്‍.ഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ നിതിൻ ഗഡ്കരി പറഞ്ഞു.
വൈറസിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാന്‍ ചില രീതികള്‍ ആവശ്യമാണ്. ഇത് സ്വാഭാവികമായി ഉണ്ടായതല്ല എന്നതാണ് അപ്രതീക്ഷിതമായ കാര്യം. ലബോറട്ടറിയില്‍ ഉണ്ടായ വൈറസാണ്. ലോകം ഇതിനെതിരെ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. ശാസ്ത്രജ്ഞര്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രതിരോധ വാക്സിന് കണ്ടെത്തിയാല്‍ പിന്നെ യാതൊരു പ്രശ്നവുമുണ്ടാകില്ല’ഗഡ്കരി പറഞ്ഞു.
കൊറോണ വൈറസിനെതിരെ നമ്മള് ഇനിയും പോരാടേണ്ടതുണ്ട്. അതോടൊപ്പം സാമ്പത്തിക യുദ്ധം കൂടി നടത്തണം. കാരണം നമ്മുടേത് ഒരു ദരിദ്ര രാജ്യമാണ്. ഓരോ മാസവും ലോക്ഡൌണിലൂടെ കടന്നുപോകാന്‍ നമുക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.