LiveTV

Live

National

ഭക്ഷണത്തിനു വേണ്ടി പിടിവലി; കൊറോണ പ്രതിസന്ധി വ്യക്തമാക്കുന്ന വീഡിയോ വൈറൽ

റെയിൽവേ സ്റ്റേഷനിൽ ഭക്ഷ്യവസ്തുക്കളടങ്ങുന്ന സഞ്ചിക്കു വേണ്ടി കുട്ടികളും മുതിർന്നവരുമടങ്ങുന്ന പത്തിലധികം പേർ പോരാടുന്നതാണ് വീഡിയോയിലുള്ളത്.

ഭക്ഷണത്തിനു വേണ്ടി പിടിവലി; കൊറോണ പ്രതിസന്ധി വ്യക്തമാക്കുന്ന വീഡിയോ വൈറൽ

കോവിഡ് 19 കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പട്ടിണിയുടെ ആഴം വെളിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ബിഹാറിലെ കടിഹാർ റെയിൽവേ സ്റ്റേഷനിൽ ഭക്ഷണത്തിനു വേണ്ടി പിടിവലി കൂടുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ 'നവഭാരത് ടൈംസ്' മാധ്യമപ്രവർത്തകൻ നരേന്ദ്രനാഥ് മിശ്രയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.

റെയിൽവേ സ്റ്റേഷനിൽ ഭക്ഷ്യവസ്തുക്കളടങ്ങുന്ന സഞ്ചിക്കു വേണ്ടി കുട്ടികളും മുതിർന്നവരുമടങ്ങുന്ന പത്തിലധികം പേർ പോരാടുന്നതാണ് വീഡിയോയിലുള്ളത്. ആൾക്കൂട്ടത്തിലെ പലരും മാസ്‌ക് ധരിച്ചവരാണ്. 'വിശപ്പിനോടുള്ള പോരാട്ടം. ബിഹാറിലെ കടിഹാർ സ്‌റ്റേഷനിൽ ബിസ്‌കറ്റിനു വേണ്ടി പിടിവലി' എന്ന തലക്കെട്ടോടെയാണ് മിശ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എൻ.ഡി.ടി.വി അടക്കമുള്ള മാധ്യമങ്ങളടക്കം ആയിരക്കണക്കിനാളുകൾ ഇതേ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു.