LiveTV

Live

National

ജൂൺ 30 വരെയുള്ള ടിക്കറ്റ് റെയിൽവെ റദ്ദാക്കി; ശ്രമിക്, സ്പെഷ്യൽ ട്രെയിനുകള്‍ സർവീസ് തുടരും

ജൂൺ 30 വരെയുള്ള ടിക്കറ്റ് റെയിൽവെ റദ്ദാക്കി; ശ്രമിക്, സ്പെഷ്യൽ ട്രെയിനുകള്‍ സർവീസ് തുടരും

ജൂൺ 30 വരെ രാജ്യത്ത് സാധാരണ പാസഞ്ചർ സർവീസ് ഇല്ലെന്ന് റെയിൽവെ. എല്ലാ ടിക്കറ്റും റെയിൽവെ റദ്ദാക്കി. ടിക്കറ്റ് ചാർജ് തിരികെ നൽകും. എന്നാല്‍ ശ്രമിക് ട്രെയിനും സ്പെഷ്യൽ ട്രെയിനും സർവീസ് തുടരും.

അതിഥി തൊഴിലാളികള്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കുമുള്ള സര്‍വീസാണ് റെയില്‍വെ ഇപ്പോള്‍ നടത്തുന്നത്. ഇത് തുടരും. നിലവിലെ 15 പ്രധാന നഗരങ്ങൾക്ക് പുറമെ ചെറു നഗരങ്ങളിലേക്കും യാത്ര വ്യാപിപ്പിക്കും. അല്ലാതെ ട്രെയിന്‍ ഗതാഗതം ഉടന്‍ പൂര്‍വസ്ഥിതിയിലാവില്ല.

അതേസമയം ശ്രമിക് ട്രെയിനില്‍ പോകാനെത്തിയവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്ര അനുവദിക്കില്ല. അവരുടെ ടിക്കറ്റ് തുകയും തിരികെ നല്‍കും. ടിക്കറ്റ് ഒരുമിച്ചാണെങ്കിലും ഒപ്പമുള്ളവർക്ക് യാത്ര ചെയ്യാം. ചെയ്യുന്നില്ലെങ്കിൽ അവരുടെ ടിക്കറ്റ് തുകയും മടക്കി നൽകും. ശ്രമിക് ട്രെയിനുകള്‍ക്ക് സംസ്ഥാനങ്ങളില്‍ മൂന്ന് സ്റ്റോപ്പുകള്‍ അനുവദിച്ചിരുന്നു. ഇനി എവിടെയാണോ യാത്ര അവസാനിക്കുന്നത് അവിടെ മാത്രമേ കേരളത്തില്‍ സ്റ്റോപ്പ് ഉണ്ടാവൂ.

ജൂൺ 30 വരെയുള്ള ടിക്കറ്റ് റെയിൽവെ റദ്ദാക്കി; ശ്രമിക്, സ്പെഷ്യൽ ട്രെയിനുകള്‍ സർവീസ് തുടരും