LiveTV

Live

National

കോവിഡിനെതിരെ ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി മരുന്നുകള്‍ സംയോജിപ്പിച്ച് മരുന്ന്: പരീക്ഷണം ഒരാഴ്ചയ്ക്കുള്ളിലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം

ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ നാലു വൈദ്യശാഖകളിലെ മരുന്നുകള്‍ ഉപയോഗിച്ച് കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.

കോവിഡിനെതിരെ ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി  മരുന്നുകള്‍ സംയോജിപ്പിച്ച് മരുന്ന്: പരീക്ഷണം ഒരാഴ്ചയ്ക്കുള്ളിലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം

രാജ്യത്തെ പാരമ്പര്യ മരുന്നുകളില്‍ നിന്ന് കൊറോണ വൈറസിനെ തുരത്താനുള്ള മരുന്ന് നിര്‍മ്മിച്ചെടുക്കാനുള്ള പരീക്ഷണത്തിനൊരുങ്ങി ആയുര്‍വേദ മന്ത്രാലയം. ഇതിനുള്ള ഒരുക്കങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ തുടങ്ങുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക് ട്വീറ്റ് ചെയ്തു.

ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ വൈദ്യശാസ്ത്രങ്ങളെല്ലാം ചേര്‍ത്ത് പാരമ്പര്യ വൈദ്യങ്ങളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം വെച്ചാണ് കേന്ദ്രം ആയുഷ് മന്ത്രാലയത്തിന് തുടക്കമിട്ടത് പോലും. ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ നാലു വൈദ്യശാഖകളിലെ മരുന്നുകള്‍ ഉപയോഗിച്ച് കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. ആയുഷ് മന്ത്രാലയവും കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും സംയുക്തമായാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. കോവിഡ് രോഗികളില്‍ ഈ മരുന്ന് ആശ്വാസമായി പ്രവര്‍ത്തിക്കുമെന്നും രോഗികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട പരിചരണത്തിന് ഇത് വഴിയൊരുക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കോവിഡിനെതിരെ ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി  മരുന്നുകള്‍ സംയോജിപ്പിച്ച് മരുന്ന്: പരീക്ഷണം ഒരാഴ്ചയ്ക്കുള്ളിലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം

തനിക്ക് അക്കാര്യത്തില്‍ ഉറപ്പുണ്ടെന്നും നല്ല പ്രതീക്ഷയുണ്ടെന്നും കൂട്ടിച്ചേര്‍ത്ത മന്ത്രി, നമ്മുടെ പാരമ്പര്യ മരുന്നുകള്‍ക്ക് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു.

കോറോണ വൈറസിനെതിരായ ചികിത്സയ്ക്കായി പലതരത്തിലുള്ള ചികിത്സകള്‍ കൂട്ടിച്ചേര്‍ത്താണ് ഡോക്ടര്‍മാര്‍ പരീക്ഷിക്കുന്നത്. നമ്മുടെ കണ്ണുകൊണ്ടുപോലും കാണാന്‍ കഴിയാത്ത ഒരു സൂക്ഷ്മാണു, അതിനെ കുറിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.. കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. ഇനിയും അതിനായുള്ള വാക്സിന്‍ വരെ കണ്ടുപിടിച്ചിട്ടില്ല. അതിനായുള്ള വാക്സിനുകള്‍ നിര്‍മ്മിച്ചും പലരിലും പരീക്ഷിച്ചും കൊണ്ടിരിക്കുകയാണ് നമ്മളിപ്പോഴും. കോവിഡിനെതിരെ വാക്‍സിൻ വികസിപ്പിക്കുന്നതു വരെ വിവിധ മരുന്നുകൾ ഉപയോഗിച്ച്
രോഗികളെ ശുശ്രൂഷിക്കുകയാണ്.

കോവിഡിനെതിരെ ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി  മരുന്നുകള്‍ സംയോജിപ്പിച്ച് മരുന്ന്: പരീക്ഷണം ഒരാഴ്ചയ്ക്കുള്ളിലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം

രോഗമുക്തരായവരിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ, വൈറസ് ബാധിതരിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ അതിലും നൂറില്‍ ഒരു ശതമാനം മാത്രമാണ് രോഗമുക്തി എന്നാണ് വിദഗ്ധര്‍ പറയുന്നത്.