LiveTV

Live

National

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥി ഗുല്‍ഫിഷ ഫാത്തിമക്ക് ഒരു കേസില്‍ ജാമ്യം

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് തന്നെ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍ എന്നിവരോടൊപ്പം അറസ്റ്റ് ചെയ്ത മറ്റൊരു കേസും നിലിവല്‍ ഉണ്ട്. അതില്‍ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥി ഗുല്‍ഫിഷ ഫാത്തിമക്ക് ഒരു കേസില്‍ ജാമ്യം

എം.ബി.എ വിദ്യാര്‍ഥിയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധിക്കുകയും ചെയ്ത ഗുല്‍ഫിഷ ഫാത്തിമക്ക് ഒരു കേസില്‍ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. വടക്ക് കിഴക്കന്‍ ഡല്‍ഹിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ ഒമ്പതിനായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. 20,000 രൂപയുടെ ജാമ്യ വ്യവസ്ഥയില്‍ ജഡ്ജി നവീന്‍ ഗുപ്തയാണ് ജാമ്യം അനുവദിച്ചത്.

പ്രതിഷേധക്കാരെ കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ചായിരുന്നു കേസ്. സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപം റോഡ് അടച്ച് സമരം ചെയ്യാന്‍ ഒരു കൂട്ടം പ്രതിഷേധക്കാരെ പ്രേരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്ന കുറ്റം.

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥി ഗുല്‍ഫിഷ ഫാത്തിമക്ക് ഒരു കേസില്‍ ജാമ്യം

എന്നാല്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് തന്നെ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍ എന്നിവരോടൊപ്പം അറസ്റ്റ് ചെയ്ത മറ്റൊരു കേസും നിലിവല്‍ ഉണ്ട്. അതില്‍ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്.

ഈ ലോക്ക്ഡൗണിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വേട്ടയാടുകയാണെന്നും ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.