LiveTV

Live

National

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് ബംഗാളിൽ സി.പി.എം പ്രക്ഷോഭം

ബംഗാളിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പെരുപ്പിച്ചു കാട്ടുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി സി.പി.എം മുഖപത്രമായ ഗണശക്തിക്കെതിരെ രംഗത്തുവന്നിരുന്നു.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് ബംഗാളിൽ സി.പി.എം പ്രക്ഷോഭം

ഇതര സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്നവരെ എത്രയും വേഗം തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളിൽ സി.പി.എം പ്രക്ഷോഭം. ഔറംഗാബാദിൽ 16 ഇതരസംസ്ഥാന തൊഴിലാളികളുടെ മരണത്തിൽ പ്രതിഷേധിച്ചും ബംഗാളികളായ തൊഴിലാളികളെ എത്രയും വേഗം സംസ്ഥാനത്ത് തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ട് കൊൽക്കത്തയിലെ വിവിധ ഭാഗങ്ങളിലാണ് സി.പി.എമ്മും പോഷക സംഘടനകളും ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചത്. പാർട്ടി നേതാക്കളും അണികളും പങ്കെടുത്ത പ്രക്ഷോഭത്തിന്റെ ചിത്രങ്ങൾ സി.പി.എം പശ്ചിമ ബംഗാൾ ഘടകം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു.

ബംഗാളിലുടനീളം പാർട്ടി പ്രവർത്തകർ നടത്തുന്ന സമര, സഹായ പരിപാടികളുടെ ചിത്രങ്ങളും ട്വിറ്റർ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്ത ദൃശ്യങ്ങളാണ് പല ചിത്രങ്ങളിലുമുള്ളത്.

വാളയാർ അതിർത്തിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മലയാളികളെ സന്ദർശിച്ച കേരളത്തിലെ പ്രതിപക്ഷ മുന്നണി നേതാക്കൾ ശക്തമായ ഇടത് സൈബർ ആക്രമണം നേരിടുന്നതിനിടെയാണ്, തങ്ങൾ പ്രതിപക്ഷത്തുള്ള ബംഗാളിൽ കേരളത്തിലേതിൽ നിന്നു വ്യത്യസ്തമായ നയം സി.പി.എം സ്വീകരിച്ചിരിക്കുന്നത്.

ബംഗാളിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പെരുപ്പിച്ചു കാട്ടുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി സി.പി.എം മുഖപത്രമായ ഗണശക്തിക്കെതിരെ രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 30 കവിഞ്ഞു എന്നായിരുന്നു ഗണശക്തിയുടെ റിപ്പോർട്ട്. കോവിഡ് ബാധിച്ചുള്ള മരണം ഏഴാണെന്നാണ് ഔദ്യോഗിക കണക്കുകൾ. വ്യാജവാർത്ത നൽകുകയാണെങ്കിൽ സി.പി.എം മുഖപത്രത്തിനെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് മമതാ ബാനർജി പറഞ്ഞു.