LiveTV

Live

National

യുപിയിലും മധ്യപ്രദേശിലും വാഹനാപകടം; 14 അതിഥി തൊഴിലാളികള്‍ മരിച്ചു

ബിഹാറിലേക്ക് കാൽ നടയായി യാത്ര ചെയ്യുന്നതിനിടെയാണ് ഇവരുടെ മേല്‍ ബസ് പാഞ്ഞ് കയറിയത്

 യുപിയിലും മധ്യപ്രദേശിലും വാഹനാപകടം; 14 അതിഥി തൊഴിലാളികള്‍ മരിച്ചു

രാജ്യത്ത് രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിലായി 14 അതിഥി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. കാൽനടയായി യാത്ര ചെയ്ത അതിഥി തൊഴിലാളികൾക്ക് മേൽ ബസ് പാഞ്ഞുകയറിയാണ് മുസഫറാബാദിൽ അപകടമുണ്ടായത്. മധ്യപ്രദേശിലെ ഗുണയിൽ തൊഴിലാളികൾ സഞ്ചരിച്ച ട്രക്കും ബസും കൂട്ടിയിടിച്ചും അപകടമുണ്ടായി. ഗുരുതര പരിക്കുകളോടെ നിരവധി പേ൪ ആശുപത്രിയിലാണ്.

പഞ്ചാബിൽ നിന്ന് ബിഹാറിലെ ഗോപാൽഗഞ്ചിലേക്ക് കാൽനടയായി സഞ്ചരിച്ച ആറ് അതിഥി തൊഴിലാളികളാണ് ബസ് പാഞ്ഞ് കയറി ദാരുണമായി കൊല്ലപ്പെട്ടത്. മുസഫ൪നഗ൪ - സഹാറൻപൂ൪ ദേശീയപാതയിൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബിഹാ൪ സ്വദേശികളായ ഹരേക് സിങ്, മകൻ വികാസ്, ഗുഡ്ഡു, വാസുദേവ്, ഹരീഷ്, വീരേന്ദ്ര എന്നിവ൪ക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അപകടത്തിനിടയാക്കിയ യുപി സ൪ക്കാ൪ ബസിന്റെ ഡ്രൈവ൪ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മധ്യപ്രദേശിലെ ഗുണയിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ എട്ട് തൊഴിലാളികളാണ് മരിച്ചത്. യുപി സ്വദേശികളായ തൊഴിലാളികൾ മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലേക്ക് മടങ്ങവെയാണ് ഇന്നലെ രാത്രിയോടെ അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവ൪ ഗുണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നാട്ടിലേക്കുള്ള യാത്രമധ്യേയുണ്ടായ അപകടങ്ങളിലായി നൂറുകണക്കിന് അതിഥിതൊഴിലാളികൾക്ക് ഇതിനകം ജീവൻ നഷ്ടമായെന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്.