LiveTV

Live

National

ഡോ. കഫീല്‍ഖാനെതിരെ മൂന്ന് മാസം കൂടി ദേശ സുരക്ഷാ നിയമം ചുമത്തി

ഫെബ്രുവരി മുതല്‍ ജയിലിലുള്ള കഫീല്‍ഖാനുമേല്‍ ദേശ സുരക്ഷാ നിമയം ചുമത്തിയതിന്റെ കാലാവധി ഇന്നലെ കഴിയേണ്ടതായിരുന്നു. ഇതോടെ ആഗസ്റ്റ് 13 വരെ കുറ്റപത്രം സമര്‍പ്പിക്കാതെ കഫീല്‍ഖാനെ ജയിലിലിടാം...

ഡോ. കഫീല്‍ഖാനെതിരെ മൂന്ന് മാസം കൂടി ദേശ സുരക്ഷാ നിയമം ചുമത്തി

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന പേരില്‍ ഡോ. കഫീല്‍ഖാനെതിരെ ചുമത്തിയ ദേശ സുരക്ഷാ നിയമം ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഉത്തര്‍പ്രദേശിലെ മഥുര ജയിലിലുള്ള കഫീല്‍ഖാനുമേല്‍ ദേശ സുരക്ഷാ നിമയം ചുമത്തിയതിന്റെ കാലാവധി ഇന്നലെ കഴിയാനിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇതോടെ ആഗസ്റ്റ് 13 വരെ കുറ്റപത്രം സമര്‍പ്പിക്കാതെ കഫീല്‍ഖാനെ ജയിലിലിടാനാകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് വീണ്ടും മൂന്ന് മാസത്തേക്ക് നീട്ടിയതെന്ന് അലീഗഢ് ജില്ല മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷന്‍ സിങ് അറിയിച്ചിട്ടുണ്ട്. അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ പൗരത്വ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് ഫെബ്രുവരി 13നാണ് കഫീല്‍ഖാനെ അറസ്റ്റു ചെയ്തത്. അലീഗഢില്‍ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനൊപ്പമാണ് കഫീല്‍ഖാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. പിന്നീട് മറ്റൊരു പരിപാടിക്കായി കേരളത്തിലേക്ക് വരാനിരിക്കെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഡോ. കഫീല്‍ഖാനെ അറസ്റ്റു ചെയ്യുന്നത്.

‘’യു.പി പൊലീസ് എന്നെ കൊല്ലും’’; അറസ്റ്റിലായ കഫീല്‍ ഖാന്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ...
Also Read

‘’യു.പി പൊലീസ് എന്നെ കൊല്ലും’’; അറസ്റ്റിലായ കഫീല്‍ ഖാന്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ...

കഫീല്‍ ഖാനെ പാര്‍പിച്ചിരിക്കുന്ന മഥുര ജയിലിന് 500 തടവുകാരെ പാര്‍പിക്കാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പോലും ഇവിടെ 1750 തടവുകാരാണുള്ളത്.

2017 ആഗസ്റ്റില്‍ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഓക്‌സിജന്‍ എത്തിച്ച് നിരവധി ജീവന്‍ രക്ഷിച്ചത് ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ഖാനായിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ബില്ലുകള്‍ അടക്കാത്തതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നുപറഞ്ഞതു മുതല്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായി കഫീല്‍ഖാന്‍ മാറി.