LiveTV

Live

National

ലോക്ഡൗണ്‍ ഭരണഘടനാ വിരുദ്ധമെന്ന് ഒവൈസി

'ലോക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ നിശബ്ദരായിരിക്കുന്നതെന്ന് അറിയില്ല'

ലോക്ഡൗണ്‍ ഭരണഘടനാ വിരുദ്ധമെന്ന് ഒവൈസി

ലോക്ഡൗണ്‍ ഭരണഘടനാ വിരുദ്ധമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഒവൈസി. എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ പ്രതികരിക്കാത്തതെന്ന് അറിയില്ലെന്നും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു. ഓണ്‍ലൈന്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.

'കേന്ദ്രസര്‍ക്കാരിന് ദേശീയ ദുരന്ത നിവാരണ നിയമത്തിന്റേയും പകര്‍ച്ചവ്യാധിയുടേയും പേരില്‍ രാജ്യം മുഴുവന്‍ അടച്ചിടാനാവില്ല. ഈ ലോക്ഡൗണ്‍ ഭരണഘടനാവിരുദ്ധമാണ്. ഫെഡറലിസത്തിനെതിരാണ്. ലോക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ നിശബ്ദരായിരിക്കുന്നതെന്ന് അറിയില്ല' ഒവൈസി പറഞ്ഞു.

ഒവൈസിക്കു നേരെ വിരല്‍ ചൂണ്ടി അമിത് ഷാ, വിരട്ടേണ്ടെന്ന് ഒവൈസി
Also Read

ഒവൈസിക്കു നേരെ വിരല്‍ ചൂണ്ടി അമിത് ഷാ, വിരട്ടേണ്ടെന്ന് ഒവൈസി

പദ്ധതികളില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്. നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് തൊഴിലാളിള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. തൊഴിലാളികള്‍ക്കുവേണ്ടി എന്തു നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തതെന്നും ഒവൈസി ചോദിച്ചു.

കോവിഡിനെ നേരിടാന്‍ സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആശുപത്രികളില്‍ വിവേചനമില്ലാതെ ചികിത്സ ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചും ഒവൈസി ഓര്‍മ്മിപ്പിച്ചു. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തതില്‍ ഒവൈസി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുയും ചെയ്തു.