LiveTV

Live

National

ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ ബിജെപി നേതാവിന്‍റെ മകന്‍റെ കുതിരസവാരി

ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ ബിജെപി നേതാവിന്‍റെ മകന്‍റെ കുതിരസവാരി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ദേശീയ പാതയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ കുതിരസവാരി. കര്‍ണാടകയിയിലെ ഗുണ്ടല്‍പേട്ട് എംഎല്‍എ സി.എസ് നിരഞ്ജന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാറാണ് റോഡിലൂടെ കുതിരസവാരി നടത്തിയത്. മാസ്‌ക് പോലും ധരിക്കാതെയായിരുന്നു യുവാവിന്റെ പ്രകടനം.

കർണാടകയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് എംഎല്‍എയുടെ മകന്‍റെ കുതിരസവാരി. ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ചമ്രജ്നഗര്‍ എസ്പി പറഞ്ഞു. കുതിര സവാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും എംഎല്‍എ പ്രതികരിച്ചു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തെറ്റാണെന്ന് തന്നെ മകനോട് പറയും. ന്യായീകരിക്കില്ല. അതേസമയം താന്‍ താമസിക്കുന്നത് ഗ്രീന്‍ സോണിലാണെന്നും അവിടെ എല്ലാവരും മാസ്ക് ധരിക്കാറില്ലെന്നും എംഎല്‍എ പറഞ്ഞു. മകന്‍ ഉള്‍പ്പെടെ എല്ലാവരോടും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുമെന്നും എംഎല്‍എ വ്യക്തമാക്കി.