LiveTV

Live

National

കോവിഡ് പോസിറ്റീവായ സൈനികൻ ഡൽഹിയിൽ ആത്മഹത്യ ചെയ്തു

കോവിഡ് ചികിത്സക്കു വിധേയനായ ആശുപത്രിക്കു പിറകുവശത്തെ മരത്തിൽ നൈലോൺ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കോവിഡ് പോസിറ്റീവായ സൈനികൻ ഡൽഹിയിൽ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ സൈനികൻ ജീവനൊടുക്കി. ശ്വാസകോശ കാൻസറിന് സൈനിക ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്ന 31-കാരനാണ് കോവിഡ് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് തൂങ്ങിമരിച്ചത്.

മഹാരാഷ്ട്ര സ്വദേശിയായ ജവാന് രാജസ്ഥാനിലെ ആൽവർ ജില്ലയിലെ ഇറ്ററാണ കന്റോൺമെന്റിലായിരുന്നു പോസ്റ്റിങ്. ഇദ്ദേഹത്തെ കാൻസർ ബാധയെ തുടർന്ന് മെയ് അഞ്ചിന് ഡഹിയിലെ സൈനിക ബേസിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സാംപിളുകൾ പരിശോധിച്ചതിൽ നിന്ന് കോവിഡ് ബാധയും ഉണ്ടെന്ന് വ്യക്തമായി.

കോവിഡ് ചികിത്സക്കു വിധേയനായ ആശുപത്രിക്കു പിറകുവശത്തെ മരത്തിൽ നൈലോൺ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ നാലുമണിക്ക് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നരെയ്‌ന പൊലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കോവിഡ് വാർഡിനു പിറകുവശത്തുള്ള വാഷ്‌റൂമിലേക്ക് സൈനികൻ പോകുന്നത് കണ്ടവരുണ്ടെന്ന് പൊലീസ് പറഞ്ഞു. മരണവിവരം അൽവാറിലുള്ള കുടുംബത്തെ അറിയിച്ചിട്ടുണ്ട്്. കുടുംബത്തിന്റെ സാന്നിധ്യത്തിലാവും പോസ്റ്റ്‌മോർട്ടം നടക്കുകയെന്നും ഡെപ്യൂട്ടി കമ്മീഷണർ ദീപക് പുരോഹിത് പറഞ്ഞു.