LiveTV

Live

National

രാജ്യത്തെ കോവിഡ് മരണം 2400 കടന്നു; മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും സ്ഥിതി സങ്കീര്‍ണം

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3525 പേർക്കാണ്

രാജ്യത്തെ കോവിഡ് മരണം 2400 കടന്നു; മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും സ്ഥിതി സങ്കീര്‍ണം

രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 ആയി. രോഗ ബാധിതരുടെ എണ്ണം 74,281 ആണ്.13 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3525 പേർക്കാണ്. ഇന്നലെ മാത്രം മരിച്ചത് 122 പേരാണ്. ആരോഗ്യ മന്ത്രാലത്തിൻ്റെ കണക്ക് പ്രകാരം 47,480 ആക്ടീവ് കേസുകളാണുള്ളത്. 24,386 പേർക്ക് അസുഖം ഭേദമായി.

ഡൽഹിയിലെ മരണനിരക്കിലും വർദ്ധനവുണ്ടായി. ഇന്നലെ മാത്രം മരിച്ചത് 20 പേരാണ്. ഇന്നലെ 359 കോവിഡ് കേസുകളടക്കം സംസ്ഥാത്തെ രോഗബാധിതരുടെ എണ്ണം 7998 ആയി. ഡൽഹി സി.ആര്‍.പി.എഫിലെ മൂന്ന് പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 24,427 ആയി. മുംബൈയിൽ രോഗികളുടെ എണ്ണം 15,000 കടന്നു. ഗുജറാത്തിൽ മരണം 537ലും രോഗബാധിതർ 8904 ആണ്. രാജസ്ഥാനിൽ പുതിയ 152 കോവിഡ് കേസുകൾ ഇവിടെ ആകെ രോഗികൾ 4278 ആണ്. മരണം 120 കടന്നു. ഒഡീഷയിൽ 101 പേ൪ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.