LiveTV

Live

National

ലോക്ഡൗണിനിടെ പിറന്നാളാഘോഷം, ബി.ജെ.പി പ്രാദേശിക നേതാവടക്കം എട്ടുപേര്‍ അറസ്റ്റില്‍

ലോക്ഡൗണിനിടെ നടന്ന പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് പൊലീസ് നടപടി...

ലോക്ഡൗണിനിടെ പിറന്നാളാഘോഷം, ബി.ജെ.പി പ്രാദേശിക നേതാവടക്കം എട്ടുപേര്‍ അറസ്റ്റില്‍

ലോക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ച ബി.ജെ.പി പ്രാദേശിക നേതാവടക്കം എട്ടുപേരെ അറസ്റ്റു ചെയ്തു. വഡോദരയിലെ തുള്‍സിവാദ് മേഖലയിലെ ഏഴാം വാര്‍ഡ് ബി.ജെ.പി പ്രസിഡന്റ് അനില്‍ പര്‍മറിന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷമാണ് ലോക്ഡൗണ്‍ ലംഘനത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം.

പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇട്ടതോടെയാണ് കുഴപ്പങ്ങള്‍ ആരംഭിച്ചത്. ലോക്ഡൗണിനിടെ നടന്ന പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈകാതെ വൈറലായി. ലോക്ഡൗണ്‍ ലംഘനം നടന്നതായി തെളിഞ്ഞതോടെ ചിത്രങ്ങളിലും വീഡിയോകളിലുമുണ്ടായിരുന്ന എട്ട് പേരെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് കരേലിബാഗ് എസ്.ഐ അറിയിച്ചു.

മനീഷ് പര്‍മര്‍, നകുല്‍ പര്‍മര്‍, ദക്ഷേഷ് പര്‍മര്‍, മെഹുല്‍ സോളങ്കി, ചന്ദ്രകാന്ത് ബ്രഹ്മറെ, രാകേഷ് പര്‍മര്‍, ധവാല്‍ പര്‍മര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധികള്‍ പടര്‍ത്താന്‍ കാരണമായി എന്ന കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 268, 270 വകുപ്പുകളും സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചതിന് 188ആം വകുപ്പും ചുമത്തിയിട്ടുണ്ട്.