LiveTV

Live

National

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തേയും കൂടിയ നിലയില്‍

ലോക്ക് ഡൗണിന് മുന്‍പ് മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായിരുന്നു

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തേയും കൂടിയ നിലയില്‍

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തേയും കൂടിയ നിലയില്‍. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായമ നിരക്ക് 27.1 ശതമാനമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 11.4 കോടി തൊഴിലുകള്‍ ഇല്ലാതായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറിയ പങ്കും ചെറുകിട കച്ചവടക്കാര്‍, ദിവസവേതനക്കാര്‍ എന്നിവരുടേതാണ്.

യുവാക്കാള്‍ക്കാണ് ഏറ്റവും കൂടുതല്‍ ജോലി നഷ്ടപ്പെട്ടത്. ഏപ്രിലില്‍ 20നും 39 മിടയില്‍ ആറ് കോടി യുവാക്കള്‍ക്കാണ് ജോലി നഷ്ടപ്പെട്ടതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി (CMIE) പറയുന്നു.

ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ സാഹചര്യങ്ങള്‍ കുറഞ്ഞതോടെയാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചത്. ലോക്ക് ഡൗണിന് മുന്‍പ് മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായിരുന്നു. ഏപ്രിലില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 21.1 ശതമാനമായി. സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ മുഖ്യ അളവുകോലായ വ്യാവസായിക ഉത്പാദനം 16.7 ശതമാനം കുറഞ്ഞു.

ഗ്രാമീണ മേഖലകളേക്കാള്‍ നഗരപ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ളത്. 29.22 ശതമാനമാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ എങ്കില്‍ ഗ്രാമങ്ങളില്‍ ഇത് 26 ശതമാനമാണ്.