LiveTV

Live

National

അന്ന് 15 ലക്ഷം, ഇന്ന് 133 ഇരട്ടി വാഗ്ദാനം; കോവിഡ് പാക്കേജിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ഇപ്രാവശ്യം 133 കോടി ജനങ്ങൾക്ക് 133 ഇരട്ടി വലുപ്പമുള്ള വാഗ്ദാനമാണ് നൽകുന്നത്. ബാബൂ, എങ്ങനെയാണ് നിങ്ങളെ വിശ്വസിക്കാൻ കഴിയുക?

അന്ന് 15 ലക്ഷം, ഇന്ന് 133 ഇരട്ടി വാഗ്ദാനം; കോവിഡ് പാക്കേജിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് അഖിലേഷ് യാദവ്

കോവിഡ് പ്രതിരോധത്തിനായി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. മോദിയുടേത് വെറും വാഗ്ദാനമാണെന്നും 133 കോടി ഇന്ത്യക്കാരെ അദ്ദേഹം കബളിപ്പിക്കുകയാണെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.

'ആദ്യം 15 ലക്ഷത്തിന്റെ പൊള്ളവാഗ്ദാനമായിരുന്നു. ഇപ്പോൾ, 20 ലക്ഷം കോടിയുടെ അവകാശവാദം. ഇപ്രാവശ്യം 133 കോടി ജനങ്ങൾക്ക് 133 ഇരട്ടി വലുപ്പമുള്ള വാഗ്ദാനമാണ് നൽകുന്നത്. ബാബൂ, എങ്ങനെയാണ് നിങ്ങളെ വിശ്വസിക്കാൻ കഴിയുക? ഇപ്പോൾ ജനങ്ങൾ 20 ലക്ഷത്തിൽ എത്ര പൂജ്യമുണ്ടെന്ന് ചോദിക്കാറില്ല. പകരം അതിൽ ഉണ്ടയില്ലാ വെടികൾ എത്രയാണെന്നാണ് ചോദിക്കുന്നത്.'

- അഖിലേഷ് യാദവിന്റെ ട്വീറ്റ്

ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കൊറോണ പാക്കേജായി 20 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദി പ്രഖ്യാപിച്ചത് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജ്; പക്ഷേ ഇത്രയും പണം എവിടെ നിന്ന്?
Also Read

മോദി പ്രഖ്യാപിച്ചത് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജ്; പക്ഷേ ഇത്രയും പണം എവിടെ നിന്ന്?