LiveTV

Live

National

ലോക് ഡൌണ്‍ ലംഘനം ആരോപിച്ച് അഹമ്മദാബാദില്‍ പൊലീസ് അതിക്രമം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി

കടയിലെ ജീവനക്കാരനെയും പാൽ വാങ്ങാനെത്തിയ സ്ത്രീകളെയും പിന്തുടര്‍ന്ന പോലീസ് വീടുകളിൽ ഇരച്ചുകയറി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമൊക്കെ പോലീസിന്‍റെ മര്‍ദനമേറ്റു

ലോക് ഡൌണ്‍ ലംഘനം ആരോപിച്ച് അഹമ്മദാബാദില്‍ പൊലീസ് അതിക്രമം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി

ലോക് ഡൌണ്‍ ലംഘനം ആരോപിച്ച് ഗുജറാത്തിലെ അഹമ്മദാബാദില്‍ പൊലീസ് അതിക്രമം. ഓൾഡ് അഹ്മദാബാദിലെ ശാപൂരിൽ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഗര്‍ഭിണികളും കുഞ്ഞുങ്ങളും അടക്കമുള്ളവരെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

വീട്ടു സാധനങ്ങളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തു. ഗുജറാത്ത് മുസ്ലിംകളുടെ കൂട്ടായ്മ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.

ഉപഭോക്താക്കൾ സാമുഹ്യ അകലം പാലിക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശത്തെ പാൽകട അടപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. കടയിലെ ജീവനക്കാരനെയും പാൽ വാങ്ങാനെത്തിയ സ്ത്രീകളെയും പിന്തുടര്‍ന്ന പോലീസ് വീടുകളിൽ ഇരച്ചുകയറി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമൊക്കെ പോലീസിന്‍റെ മര്‍ദനമേറ്റു. ഇഫ്താ൪ സമയത്തായിരുന്നു പൊലീസ് നരനായാട്ട്.

കലാപശ്രമത്തിന് കേസെടുത്ത പൊലീസ് കല്ലെറിഞ്ഞെന്നാരോപിച്ച് 28 പേരെ അറസ്റ്റ് ചെയ്തു. ആരോപണം നിഷേധിച്ച ഇവ൪ പൊലീസ് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണവും ഇവ൪ നിഷേധിച്ചു. വിഷയത്തിൽ ഇടപെടണമെന്നാവിശ്യപ്പെട്ട് മുസ്ലിം കൂട്ടായ്മയായ മുസ്ലിം രക്ഷക് സമിതി സുപ്രീ കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.