LiveTV

Live

National

വന്ദേഭാരത് രണ്ടാം ഘട്ടം; വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 31 വിമാനങ്ങള്‍

അമേരിക്കയിൽ നിന്നടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് ഉണ്ടാകും.

വന്ദേഭാരത് രണ്ടാം ഘട്ടം; വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 31 വിമാനങ്ങള്‍

വന്ദേഭാരത് രണ്ടാം ഘട്ടത്തിന്‍റെ കരട് പട്ടിക കേന്ദ്രം തയ്യാറാക്കി. ഈ മാസം 16 മുതല്‍ 22 വരെ 49 വിമാനങ്ങള്‍ സര്‍വീസ് നടത്തും. 31 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് തിരിച്ചെത്തിക്കുക. അമേരിക്കയിൽ നിന്നടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് ഉണ്ടാകും.

മൊത്തം 149 വിമാന സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കരട് പട്ടിക പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നായി കേരളത്തിലേക്ക് ഈ കാലയളവില്‍ 31 വിമാന സര്‍വീസുകളാണ് ഉണ്ടാകുക. ഇതില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ യു.എ.ഇയില്‍ നിന്നാണ്. യു.എ.ഇയില്‍ നിന്ന് ആറു വിമാന സര്‍വീസുകളാണ് കേരളത്തിലേക്ക് നേരിട്ടുണ്ടാകുക. ഒമാനില്‍ നിന്ന് നാലും സൌദി അറേബ്യയില്‍ നിന്ന് മൂന്നും ഖത്തര്‍, കുവൈത്ത് എന്നിവടങ്ങളില്‍ നിന്ന് രണ്ട് വീതവും യു.എസ്.എ, യു.കെ എന്നിവടങ്ങളില്‍ നിന്ന് ഒന്നു വീതവുമാണ് കേരളത്തിലേക്ക് വിമാന സര്‍വീസ് നടത്തുക. ഇതേസമയം കാനഡ, സിംഗപ്പൂര്‍, ജര്‍മനി തുടങ്ങിയ ഏതാനും രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വീസുണ്ടാകില്ല.

കരട് പട്ടിക ഇങ്ങനെ

വന്ദേഭാരത് രണ്ടാം ഘട്ടം; വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 31 വിമാനങ്ങള്‍