LiveTV

Live

National

'തബ്‌ലീഗ് പ്രവര്‍ത്തകരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണം'; ഗുരുതര പ്രസ്താവനയുമായി ബി.ജെ.പി എം.പി

'തബ്‌ലീഗ് പ്രവര്‍ത്തകരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണം'; ഗുരുതര പ്രസ്താവനയുമായി ബി.ജെ.പി എം.പി

ദല്‍ഹി നിസാമുദ്ദീന്‍ തബ്‍ലീഗ് മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി. ബിഹാര്‍ മുസഫര്‍പൂര്‍ എം.പിയായ അജയ് നിഷാദ് ആണ് തബ്‍ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്. കോവിഡിന് വ്യാപനത്തിന് കാരണമായ മുസ്‌ലിം മതപ്രചാരക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി എം.പി പറഞ്ഞത്.

‘പഞ്ചറടക്കുന്നതിന് അപ്പുറത്തേക്ക് മദ്രസകള്‍ ഒന്നും പഠിപ്പിക്കുന്നില്ല, മദ്രസ്സകളില്‍ കുട്ടികളെ മൗലികവാദമാണ് പഠിപ്പിക്കുന്നത്. മാത്രവുമല്ല, അവര്‍ക്ക് തെറ്റായ വിദ്യാഭ്യാസമാണ് നല്‍കുന്നത്.,’ ബി.ജെ.പി എം.പി പറഞ്ഞു. അജയ് നിഷാദിന്‍റെ മണ്ഡലമായ മുസഫര്‍പൂരില്‍ കോവിഡ് ബാധ വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് എം.പി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. മുസഫര്‍പൂര്‍ ഗ്രീന്‍ സോണ്‍ ആയിരുന്നെന്നും പുറത്തുനിന്നും ആളുകള്‍ എത്തിയതോടെ പോസിറ്റീവ് കേസുകള്‍ വരാന്‍ തുടങ്ങിയെന്നും എം.പി പറഞ്ഞു. തബ്‍ലീഗ് ജമാഅത്തുകളാണ് അക്ഷരാര്‍ത്ഥത്തില്‍ രാജ്യം മുഴുവന്‍ കൊറോണ വ്യാപിപ്പിച്ചതെന്നും അവര്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ കുറവുണ്ടെന്നും അജയ് നിഷാദ് പറഞ്ഞു.