LiveTV

Live

National

ഗുജറാത്ത്; മുഖ്യമന്ത്രി സ്ഥാനം തെറിക്കുമെന്ന് വാര്‍ത്ത നല്‍കിയ ഓണ്‍ലെെന്‍ ന്യൂസ് എഡിറ്റര്‍ പൊലീസ് പിടിയില്‍

മെയ് ഏഴിനായിരുന്നു പോർട്ടലിൽ മുഖ്യമന്ത്രിക്കെതിരായ വാർത്ത വന്നത്.

ഗുജറാത്ത്; മുഖ്യമന്ത്രി സ്ഥാനം തെറിക്കുമെന്ന് വാര്‍ത്ത നല്‍കിയ ഓണ്‍ലെെന്‍ ന്യൂസ് എഡിറ്റര്‍ പൊലീസ് പിടിയില്‍

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ കസേര തെറിക്കുമെന്ന് വാർത്ത നൽകിയ ഓൺലെെൻ ന്യൂസ് എഡിറ്റർ പൊലീസ് പിടിയിൽ. കോവിഡ് തടയുന്നതിൽ മോശം പ്രകടനം കാഴ്ച്ചവെച്ചുവെന്നും, വിജയ് രൂപാനിക്ക് പകരക്കാരനായി കേന്ദ്രമന്ത്രി മൻസുഖ് മന്ദാവ്യയെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു ഫേസ് ഓഫ് നേഷൻ സെെറ്റിൽ വന്ന വാർത്ത.

വാർത്ത നൽകിയ എഡിറ്റർ ധവാൽ പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് എഫ്.ഐ.ആർ ഇട്ടു. മെയ് ഏഴിനായിരുന്നു പോർട്ടലിൽ മുഖ്യമന്ത്രിക്കെതിരായ വാർത്ത വന്നത്. കോവിഡിനെതിരായ
ഗുജറാത്തിലെ പ്രവർത്തനങ്ങളിൽ ബി.ജെ.പിയിലെ പല മുതിർന്ന നേതാക്കളും അസന്തുഷ്ടരാണെന്ന് വാർത്തയിൽ പറ‍ഞ്ഞിരുന്നു. എന്നാൽ, തന്നെ മുഖ്യമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത കേന്ദ്രമന്ത്രി മന്ദാവ്യ നിരസിച്ചു.

കോവിഡിന്റെ പശ്ചാതലത്തിൽ പട്ടേലിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ഡീറ്റെയിൻ ചെയ്ത് കോവിഡ് പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെളിവുകളൊന്നും കൂടാതെയാണ് ധവാല്‍ പട്ടേല്‍ വാർത്ത നൽകിയിരിക്കുന്നതെന്നും എ.സി.പി ബി.വി
ഗോഹിൽ പറഞ്ഞു. ചൊവ്വാഴ്ച്ച വരെ 8,541 കൊവിഡ് കേസുകളാണ്
ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 513 പേർ മരിച്ചു.