LiveTV

Live

National

അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം സുപ്രീംകോടതി നീട്ടി

വര്‍ഗ്ഗീയ വിദ്വേഷത്തിന് പ്രേരിപ്പിച്ചെന്ന പരാതികളില്‍ മുബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നാണ് സുപ്രീംകോടതി താല്‍ക്കാലി സംരക്ഷണം നല്‍കിയിരിക്കുന്നത്...

അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം സുപ്രീംകോടതി നീട്ടി

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം സുപ്രീംകോടതി നീട്ടി. തനിക്കെതിരായ പല്‍ഗര്‍ സംഭവം വര്‍ഗീയവല്‍ക്കരിച്ചെന്നും ബാന്ദ്രയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വര്‍ഗീവല്‍ക്കരിച്ചെന്നുമുള്ള പരാതികളില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കാണിച്ച് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ തീര്‍പ്പാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് എം.ആര്‍ ഷായും ഉത്തരവിട്ടിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും പൊലീസിന് നിര്‍ഭയമായി ജോലി ചെയ്യാനുള്ള അവകാശത്തിന്റേയും തുലനം പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളികളാണ് കേസുകളെന്നാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ വാദിച്ചത്.

പല്‍ഗര്‍ സംഭവം വര്‍ഗീയവത്കരിച്ചെന്ന കേസില്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
Also Read

പല്‍ഗര്‍ സംഭവം വര്‍ഗീയവത്കരിച്ചെന്ന കേസില്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

മഹാരാഷ്ട്രയിലെ പല്‍ഗറില്‍ ഹിന്ദു സന്യാസി ആള്‍ക്കൂട്ടക്കൊലക്കിരയായ സംഭവം ഏപ്രില്‍ 21ന് നടത്തിയ റിപബ്ലിക് ടി.വി ചര്‍ച്ചയിലൂടെ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് വിവിധ സംസ്ഥാനങ്ങളിലായി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സോണിയ ഗാന്ധിക്കെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളും പരാതിക്ക് കാരണമായിട്ടുണ്ട്. ബാന്ദ്രയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ സമീപത്തെ മുസ്‌ലിം പള്ളിയുമായി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചതാണ് രണ്ടാമത്തെ പരാതിയുടെ കാരണം. അര്‍ണബ് തന്റെ ടെലിവിഷന്‍ ഷോകളിലൂടെ പൊലീസിനെ വിരട്ടുന്നുവെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

മാധ്യമപ്രവര്‍ത്തനത്തിനെതിരായ രാഷ്ട്രീയ നീക്കമാണിതെന്നാണ് അര്‍ണബിനെതിരായ പരാതികളെ ഹരീഷ് സാല്‍വെ വിശേഷിപ്പിച്ചത്. അര്‍ണബിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത അന്വേഷണ സംഘത്തില്‍ ഒരു പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചെന്നും അദ്ദേഹം വാദത്തിനിടെ പറഞ്ഞിരുന്നു. മുംബൈ പൊലീസില്‍ നിന്നും കേന്ദ്ര ഏജന്‍സിയായ സി.ബി.ഐക്ക് അന്വേഷണം വിടണമെന്നായിരുന്നു ഹരീഷ് സാല്‍വെ വാദിച്ചത്.

അര്‍ണബിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസുകാരന് കോവിഡ്
Also Read

അര്‍ണബിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസുകാരന് കോവിഡ്

മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി കപില്‍ സിപലാണ് സുപ്രീംകോടതിയില്‍ ഹാജരായത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റേ പേരില്‍ എന്തും വിളിച്ചുപറയുകയാണ് അര്‍ണബ് ചെയ്യുന്നതെന്ന് കപില്‍ പറഞ്ഞു. വിഷയങ്ങളെ വൈകാരികമായി അവതരിപ്പിച്ച് വ്യക്തികളെ അധിക്ഷേപിക്കുകയാണ് അര്‍ണബ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അര്‍ണബിനെതിരെ പരാതികളില്‍ അറസ്റ്റ് പാടില്ലെന്ന് ഏപ്രില്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അന്ന് മൂന്നാഴ്ച്ചക്കാലത്തെ സംരക്ഷണമാണ് സുപ്രീംകോടതി നല്‍കിയത്. ഇതാണ് ഇപ്പോള്‍ ഹരജിയില്‍ തീര്‍പ്പാക്കുന്നതുവരെ നീട്ടിയിരിക്കുന്നത്.